മൊ​ബി​ലി​റ്റി പ്ലാ​റ്റ്ഫോം - ടി 1 ​എ​ൻ
പൂ​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​മു​ഖ ഓ​ട്ടോ​മോ​ട്ടീ​വ് ക​ന്പ​നി​യാ​യ ഫോ​ഴ്സ് മോ​ട്ടോ​ഴ്സ് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ അ​ടു​ത്ത ത​ല​മു​റ പ​ങ്കാ​ളി​ത്ത മൊ​ബി​ലി​റ്റി പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ചു. ഇ​ന്‍റേ​ണ​ൽ ക​ന്പ​സ്റ്റീ​ൻ എ​ൻ​ജി​നും നൂ​റ് ശ​ത​മാ​നം ഇ​ല​ക്ട്രി​ക് ഡ്രൈ​വു​മാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ടി1​എ​ൻ എ​ന്ന കോ​ഡ്നാ​മ​ത്തി​ലു​ള്ള പ്രൊ​ജ​ക്റ്റ് നാ​ലു വ​ർ​ഷം മു​ന്പാ​ണ് ആ​രം​ഭി​ച്ച​ത്.

ഡ്രൈ​വ​റി​നും സ​ഹ ഡ്രൈ​വ​റി​നും സു​ര​ക്ഷാ ക​വ​ച​മൊ​രു​ക്കാ​ൻ എ​യ​ർ​ബാ​ഗു​ക​ളു​ള്ള ക്രാ​ഷ് ക്വാ​ളി​ഫൈ ചെ​യ്ത ഈ ​വി​ഭാ​ഗ​ത്തി​ലെ ഇ​ന്ത്യ​യി​ലെ ആ​ദ്യ വാ​ഹ​ന​മാ​ണ് ടി1​എ​ൻ. കൂ​ടാ​തെ നാ​ലു വീ​ലു​ക​ളി​ലും വ​ലി​യ വെ​ന്‍റി​ലേ​റ്റ​ഡ് ഡി​സ്ക് ബ്രേ​ക്കു​ക​ളു​മാ​യാ​ണ് ടി1​എ​ൻ വ​രു​ന്ന​ത്. എ​ബി​എ​സ്, ഇ​ബി​ഡി,ഇ​ഡി​ടി​സി, ഇ​എ​സ്പി ഓ​ഫ​റു​ക​ളു​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് അ​തീ​വ സു​ര​ക്ഷ ഒ​രു​ക്കു​ന്നു.
ആ​ഗോ​ള താ​ൽ​പ​ര്യ​ങ്ങ​ളു​മാ​യി വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന ടി1​എ​ൻ മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക, ആ​സി​യാ​ൻ, സൗ​ത്ത് അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​പ​ണി ക​ണ്ടാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പ്, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ളോ​ട് കി​ട​പി​ടി​ക്കു​ന്ന മൂ​ല്യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള 100 യു​വ എ​ഞ്ചി​നീ​യ​ർ​മാ​രും സീ​നി​യ​ർ മാ​നേ​ജ​ർ​മാ​രും ഉ​ൾ​പ്പെ​ട്ട ഒ​രു ടീ​മി​നെ​യാ​ണ് ഫോ​ഴ്സ് മോ​ട്ടോ​ഴ്സ് ഈ ​പ്രൊ​ജ​ക്റ്റി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ടീം ​പി​ന്നെ ഇ​റ്റ​ലി, യു​കെ, ജ​ർ​മ​നി, ജ​പ്പാ​ൻ, യു​എ​സ്എ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ സാ​ങ്കേ​തി​ക, ഡൊ​മെ​യി​ൻ വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത പ്ര​ക​ട​ന മി​ക​വോ​ടെ​യു​ള്ള പ്ലാ​റ്റ്ഫോം പ​രി​ഷ്ക്ക​രി​ക്കു​ക​യും സാ​ധൂ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.


രാ​ജ്യാ​ന്ത​ര സ്റ്റൈ​ലും ബോ​ഡി രൂ​പ​ക​ൽ​പ്പ​ന​യും ചേ​ർ​ന്ന് ടി1​എ​ൻ ശ​രി​ക്കും അ​ടു​ത്ത ത​ല​മു​റ ഉ​ൽ​പ്പ​ന്ന​മാ​യി രാ​ജ്യാ​ന്ത​ര വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കു​ന്നു. ഈ ​വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യി പ​ക​ൽ തെ​ളി​യു​ന്ന എ​ൽ​ഇ​ഡി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ലു​ക്ക് കൂ​ട്ടു​ന്നു. ലൈ​റ്റ് ഗൈ​ഡ് സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യു​ള്ള പ്രൊ​ജ​ക്റ്റ് ഹെ​ഡ് ലാ​ന്പും ടെ​യി​ൽ​ലാ​ന്പും ഈ ​വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്. ഇ​ത് ആ​രു​ടെ​യും ശ്ര​ദ്ധ​തി​രി​ക്കും.

ര​ണ്ട് ബോ​ക്സാ​യാ​ണ് ടി1​എ​ൻ പ്ലാ​റ്റ്ഫോം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ഞ്ചി​ൻ പൂ​ർ​ണ​മാ​യും യാ​ത്ര​ക്കാ​രു​ടെ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ന് പു​റ​ത്താ​യ​തി​നാ​ൽ ശ​ബ്ദം, വി​റ​യ​ൽ, പ​രു​ഷ​ത എ​ന്നി​വ​യൊ​ന്നും അ​നു​ഭ​വ​പ്പെ​ടി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് തി​ര​ശ്ചീ​ന പാ​ര​ബോ​ളി​ക് സ്പ്രി​ങോ​ടു കൂ​ടി​യ സ്വ​ത​ന്ത്ര മു​ൻ സ​സ്പെ​ൻ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സു​ഖ​ക​ര​മാ​യ റൈ​ഡ് പ​ക​രു​ന്നു.
പു​തി​യ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ബി​എ​സ്-6 എ​ഞ്ചി​നാ​ണ് ടി1​എ​ന്നി​ന് ശ​ക്തി പ​ക​രു​ന്ന​ത്. ഡീ​സ​ൽ എ​ഞ്ചി​ന്‍റെ ടോ​ർ​ക്ക് 350എ​ൻ​എ​മ്മാ​ണ്. ബി​എ​സ്-6 സി​എ​ൻ​ജി വേ​രി​യ​ന്‍റും പ്ലാ​റ്റ്ഫോം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഒ​പ്പം സ​ന്പൂ​ർ​ണ ഇ​ല​ക്ട്രി​ക് പ​തി​പ്പു​മു​ണ്ട്.

2020 ഡ​ൽ​ഹി ഓ​ട്ടോ എ​ക്സ്പോ​യി​ൽ ഈ ​വാ​ഹ​നം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. വ​ർ​ഷാ​വ​സാ​നം വി​ൽ​പ്പ​ന​ക്കെ​ത്തും.