ഇ​വി​എം ഓ​ട്ടോ​ക്രാ​ഫ്റ്റി​ന്‍റെ മി​നി അ​ർ​ബ​ൻ സ്റ്റോ​ർ കൊ​ച്ചി​യി​ൽ
കൊ​​​ച്ചി: ഇ​​​വി​​​എം ഓ​​​ട്ടോ​​​ക്രാ​​​ഫ്റ്റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ, ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ മി​​​നി അ​​​ർ​​​ബ​​​ൻ സ്റ്റോ​​​ർ എ​​റ​​ണാ​​കു​​ളം സൗ​​​ത്ത് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. മി​​​നി വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്റ്റോ​​റി​​ൽ വാ​​​ഹ​​​നം ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഭ​​​ക്ഷ​​​ണ​​​പാ​​​നീ​​യ​​​ങ്ങ​​​ളു​​ടെ ക​​​ഫേ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തോ​​​ടൊ​​​പ്പം ത​​​ന്നെ മി​​​നി ലൈ​​​ഫ് സ്റ്റൈ​​​ൽ ക​​​ള​​​ക്ഷ​​​നു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. ഇ​​​വി​​​ടെ ത​​​ന്നെ​​​യാ​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന, സ​​​ർ​​​വീ​​​സ്, സ്പെ​​​യ​​​ർ പാ​​​ർ​​​ട്സു​​​ക​​​ൾ, അ​​​നു​​​ബ​​​ന്ധ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ബി​​​എം​​​ഡ​​​ബ്ല്യു ഗ്രൂ​​​പ്പി​​​നു കീ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച​​​വ​​​രാ​​​ണ് ഇ​​​വി​​​എ​​​മ്മി​​​ന്‍റെ മി​​​നി സ്റ്റോ​​റി​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. മി​​​നി 3 ഡോ​​​ർ ഹാ​​​ച്ച്, മി​​​നി 5 ഡോ​​​ർ ഹാ​​​ച്ച്, മി​​​നി ജോ​​​ണ്‍ കൂ​​​പ്പ​​​ർ വ​​​ർ​​​ക്ക്സ് ഹാ​​​ച്ച്, മി​​​നി ക​​​ണ്‍​വേ​​​ർ​​​ട്ടി​​​ബി​​​ൾ, മി​​​നി ക്ല​​​ബ്മാ​​​ൻ, പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നി​​​ർ​​​മി​​​ച്ച മി​​​നി ക​​​ണ്‍​ട്രീ​​​മാ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള വാ​​​ഹ​​​ന മോ​​​ഡ​​​ലു​​​ക​​​ൾ.