കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളി​ലേ​ക്ക് ആ​മ​സോ​ണ്‍
ബം​​ഗ​​ളൂ​​രു: ഇ-​​കൊ​​മേ​​ഴ്സ് വ​​ന്പ​​ൻ ആ​​മ​​സോ​​ണ്‍ ഇ​​ന്ത്യ​​യി​​ൽ കൂ​​ടു​​ത​​ൽ സേ​​വ​​ന​​ങ്ങ​​ൾ​ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. ബ​​സ് ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗ്, ട്രെ​​യി​​ൻ ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗ്, ഹോ​​ട്ട​​ൽ ബു​​ക്കിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സേ​​വ​​ന​​ങ്ങ​​ളാ​​ണ് ക​​ന്പ​​നി പു​​തു​​താ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​നി​​രി​​ക്കു​​ന്ന​​ത്. ഈ ​​പേ​​മെ​​ന്‍റ് പ്ലാ​​റ്റ്ഫോ​​മാ​​യ ആ​​മ​​സോ​​ണ്‍ പേ​​യു​​ടെ ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി പ്ര​​ത്യേ​​ക​​ആ​​പ്പു​​ക​​ളി​​ലാ​​കും ഈ ​​സേ​​വ​​ന​​ങ്ങ​​ൾ എ​​ത്തു​​ക. ബ​​സ് ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗി​​നു​​ള്ള ആ​​പ്പാ​​യ റെ​​ഡ് ബ​​സു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​കും ആ​​മ​​സോ​​ണ്‍ ബ​​സ് ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗ് സേ​​വ​​നം ന​​ൽ​​കു​​ക.


നി​​ല​​വി​​ൽ ബ​​സ് ബു​​ക്കിം​​ഗ്,ഫു​​ഡ് ഡെ​​ലി​​വ​​റി തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​വ​​രു​​ന്ന വാ​​ൾ​​മാ​​ർ​​ട്ടി​​ന്‍റെ ഫോ​​ണ്‍​പെ, ഗു​​ഗി​​ൾ പേ,​​പേ​​ടിഎം തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ൾ അ​​ര​​ങ്ങു​​വാ​​ഴു​​ന്നി​​ട​​ത്തേ​​ക്ക് ആ​​മ​​സോ​​ണ്‍ കൂ​​ടി എ​​ത്തു​​ന്ന​​തോ​​ടെ മ​​ത്സ​​രം ക​​ടു​​ക്കും.

അ​​തേ​​സ​​മ​​യം പു​​തി​​യ സം​​രം​​ഭ​​ങ്ങ​​ളെക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​നി​​ല്ലെ​​ന്ന് ആ​​മ​​സോ​​ണ്‍ വ​​ക്താ​​വ് അ​​റി​​യി​​ച്ചു.