വാ​ഹ​ന വി​ല്പ​ന ഇ​ടി​ഞ്ഞു; ഉ​ത്പാ​ദ​നം കു​റ​ച്ചു
മും​ബൈ: വാ​ഹ​ന​വി​ല്പ​ന തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം മാ​സ​വും താ​ണു. യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ നാ​മ​മാ​ത്ര​മാ​യ ഉ​യ​ർ​ച്ച (0.28 ശ​ത​മാ​നം) ഉ​ണ്ടാ​യെ​ങ്കി​ലും വി​ല്പ​ന​യി​ലെ മാ​ന്ദ്യം മാ​റു​മെ​ന്ന സൂ​ച​ന ന​ല്കാ​ൻ മാ​ത്ര​മാ​യി​ല്ല.

യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട മൊ​ത്തം വാ​ഹ​ന​വി​പ​ണി​യു​ടെ വി​ല്പ​ന 12.76 ശ​ത​മാ​ന​മാ​ണ് ഒ​ക്ടോ​ബ​റി​ൽ ഇ​ടി​ഞ്ഞ​ത്. ഉ​ത്സ​വ​സീ​സ​ണി​ലെ കി​ഴി​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും യാ​ത്രാ​വാ​ഹ​ന വി​ല്പ​ന അ​ല്പം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യെ​ല്ലാം വി​ല്പ​ന താ​ഴോ​ട്ടു​ പോ​യി.

മൊ​ത്തം യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 2,85,027 ആ​യി​രു​ന്നെ​ന്നു സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ കാ​ണു​ന്നു. ത​ലേ ഒ​ക്ടോ​ബ​റി​ൽ 2,84,223 ആ​യി​രു​ന്നു വി​ല്പ​ന.

കാ​റു​ക​ളു​ടെ വി​ല്പ​ന​യും താ​ഴോ​ട്ടാ​യി​രു​ന്നു. 1,73,549 കാ​റു​ക​ളാ​ണു വി​റ്റ​ത്. 6.34 ശ​ത​മാ​നം ഇ​ടി​വ്. 1,85,400 എ​ണ്ണം 2018 ഒ​ക്ടോ​ബ​റി​ൽ വി​റ്റ​താ​ണ്.

ടൂ​വീ​ല​ർ വി​ല്പ​ന 14.43 ശ​ത​മാ​നം കു​റ​ഞ്ഞ് 17,57,264 ആ​യി. ത​ലേ ഒ​ക്ടോ​ബ​റി​ൽ 20 ല​ക്ഷ​ത്തി​ല​ധി​കം ടൂ ​വീ​ല​റു​ക​ൾ വി​റ്റ​താ​ണ്.


വാ​ണി​ജ്യ​വാ​ഹ​ന വി​ല്പ​ന 23.31 ശ​ത​മാ​നം കു​റ​ഞ്ഞു. ഒ​ക്ടോ​ബ​റി​ൽ 51,439 എ​ൽ​സി​വി​ക​ൾ അ​ട​ക്കം 66,773 വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളേ വി​റ്റു​ള്ളൂ.

ഉ​ത്പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചു

വി​ല്പ​ന കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന്പ​നി​ക​ളെ​ല്ലാം ഒ​ക്ടോ​ബ​റി​ൽ വാ​ഹ​ന​നി​ർ​മാ​ണം കു​റ​ച്ചു. യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം 21.14 ശ​ത​മാ​നം കു​റ​ച്ച് 2,69,186 എ​ണ്ണ​മാ​ക്കി. കാ​ർ ഉ​ത്പാ​ദ​നം 30.22 ശ​ത​മാ​ന​മാ​ണു കു​റ​ച്ച​ത്. 1,62,343 കാ​റു​ക​ളേ ക​ഴി​ഞ്ഞ മാ​സം നി​ർ​മി​ച്ചു​ള്ളൂ.

ഏ​പ്രി​ൽ-​ഒ​ക്ടോ​ബ​ർ കാ​ല​യ​ള​വി​ലെ മൊ​ത്തം വാ​ഹ​ന ഉ​ത്പാ​ദ​നം 16.66 ശ​ത​മാ​നം കു​റ​ഞ്ഞു.
വാ​ഹ​ന​വി​പ​ണി​യി​ൽ ഇ​ത്ര നീ​ണ്ട ത​ള​ർ​ച്ച സ​മീ​പ​ ദ​ശ​ക​ങ്ങ​ളി​ലൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

മാ​രു​തി തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം മാ​സ​വും ഉ​ത്പാ​ദ​നം കു​റ​ച്ചു. ഒ​ക്ടോ​ബ​റി​ൽ 20.7 ശ​ത​മാ​നം ക​ണ്ടാ​ണ് ഉ​ത്പാ​ദ​നം കു​റ​ച്ച​ത്. 1,19,337 എ​ണ്ണ​മേ ക​ഴി​ഞ്ഞ മാ​സം നി​ർ​മി​ച്ചു​ള്ളൂ. സെ​പ്റ്റം​ബ​റി​ൽ ഉ​ത്പാ​ദ​നം 17.48 ശ​ത​മാ​നം കു​റ​ച്ച​താ​ണ്.