ഒ​ക്‌ടോബ​റി​ലും ഉ​ത്പാ​ദ​നം കു​റ​ച്ച് മാ​രു​തി സു​സു​കി
ഒ​ക്‌ടോബ​റി​ലും ഉ​ത്പാ​ദ​നം  കു​റ​ച്ച്  മാ​രു​തി  സു​സു​കി
Monday, November 11, 2019 3:01 PM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഒ​​​​ൻ​​​​പ​​​​താം മാ​​​​സ​​​​വും ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​ച്ച് രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന ​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​കി. ഒ​​​​ക്‌​​​ടോ​​​​ബ​​​​റി​​​​ലെ ക​​​​ന്പ​​​​നി​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നം 20.70 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ് 1,19,337 യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​തു​​​​ങ്ങി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഒ​​​​ക്‌​​​ടോ​​​​ബ​​​​റി​​​​ൽ ക​​​ന്പ​​​നി 1,50,497 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ പു​​​​റ​​​​ത്ത​​​​ിറക്കി​​​​യ സ്ഥാ​​​ന​​​ത്താ​​​ണി​​​ത്.

പാ​​​​സ​​​​ഞ്ച​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 1,17,383 യൂ​​​​ണി​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ​​മാ​​​​സം ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ​​വ​​​​ർ​​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​​റി​​​​ൽ 1,48,318 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ആൾ​​​​ട്ടോ, ന്യൂ ​​​​വാ​​​​ഗ​​​​ണ്‍ ആ​​​​ർ, സെ​​​​ലേ​​​​രി​​​​യോ തു​​​​ട​​​​ങ്ങി​​​​യവ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കോ​​​​പാം​​​​ക്ട് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലും ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. 64,079 യൂ​​​​ണി​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി ക​​​ഴി​​​ഞ്ഞ​ മാ​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. മി​​​​ഡ് സൈ​​​​സ്ഡ് സെ​​​​ഡാ​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള സി​​​​യാ​​​​സി​​​​ന്‍റെ 1,954 യൂ​​​​ണി​​​​റ്റു​​​ക​​ൾ ഒ ​​ക്‌​​​ടോ​​​ബ​​​റി​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ത്തി​​​​റ​​​​ക്കി​.


ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​തേ മാ​​​സം സി​​​യാ​​​സി​​​ന്‍റെ 3,513 യൂ​​​​ണി​​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, യൂ​​​​ട്ടി​​​​ലി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വി​​​​താ​​​​ര ബ്രെ​​​​സ, എർ​​​​ടി​​​​ഗ, എ​​​​ക്സ് എ​​​​ൽ-6 , എ​​​​സ് ക്രോ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 0.93 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി.