ഫിയറ്റ് ക്രൈസ്‌ലറും പ്യൂഷോയും ഒന്നിക്കുന്നു
പാ​രീ​സ്/​ന്യൂ​യോ​ർ​ക്ക്: ഫി​യ​റ്റ് ക്രൈ​സ്‌​ല​റും പ്യൂ​ഷോ​യും ഒ​ന്നി​ക്കു​ന്നു. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​കും സം​യു​ക്ത ക​ന്പ​നി.

ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യാ​യ ഫി​യ​റ്റും യു​എ​സ് ക​ന്പ​നി​യാ​യ ക്രൈ​സ്‌​ല​റും 2014-ലാ​ണ് സം​യോ​ജി​പ്പി​ച്ച​ത്. ഇ​പ്പോ​ൾ ഫ്ര​ഞ്ച് ക​ന്പ​നി പ്യൂ​ഷോ​യും അ​ക്കൂ​ടെ ചേ​രു​ന്നു. നെ​ത​ർ​ല​ൻ​ഡ്സി​ലാ​കും സം​യു​ക്ത ക​ന്പ​നി​യു​ടെ ആ​സ്ഥാ​നം. പാ​രീ​സ്, മി​ലാ​ൻ, ന്യൂ​യോ​ർ​ക്ക് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ഓ​ഹ​രി ലി​സ്റ്റ് ചെ​യ്യും.

പ്യൂ​ഷോ​യു​ടെ ഉ​ട​മ​ക​ളാ​യ പി​എ​സ്എ​യു​ടെ കാ​ർ​ല​സ് ട​വാ​രെ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും ഫി​യ​റ്റ്-​ക്രൈ​സ്‌​ല​റി​ന്‍റെ ജോ​ൺ എ​ൽ​കാ​ൻ ചെ​യ​ർ​മാ​നു​മാ​കും.

ഫി​യ​റ്റ് ക്രൈ​സ്‌​ല​റും ഫ്ര​ഞ്ച് ക​ന്പ​നി റെ​നോ​യു​മാ​യു​ള്ള ല​യ​ന​ശ്ര​മം അ​ഞ്ചു മാ​സം മു​ന്പാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.


ല​യ​ന​ത്തോ​ടെ വ​ർ​ഷം മൊ​ത്തം 87 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഭീ​മ​ൻ ക​ന്പ​നി​യാ​ണ് ഉ​ണ്ടാ​വു​ക. ഫാ​ക്ട​റി​ക​ൾ അ​ട​യ്ക്കാ​തെ​ത​ന്നെ 410 കോ​ടി ഡോ​ള​റി​ന്‍റെ (29,000 കോ​ടി രൂ​പ) ചെ​ല​വു​ചു​രു​ക്ക​ൽ ല​യ​നം​വ​ഴി സാ​ധി​ക്കും.

ഫി​യ​റ്റ് ക്രൈ​സ്‌​ല​റി​നെ പ്യൂ​ഷോ (പി​എ​സ്എ) ഏ​റ്റെ​ടു​ക്കു​ന്നു എ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. ഫി​യ​റ്റ് ക്രൈ​സ്‌​ല​റി​നു​ള്ള വി​പ​ണി​മൂ​ല്യ​ത്തേ​ക്കാ​ൾ 32 ശ​ത​മാ​നം പി​എ​സ്എ ന​ല്കു​ന്നു.
ഫ്ര​ഞ്ച് ഗ​വ​ൺ​മെ​ന്‍റി​നു പി​എ​സ്എ​യി​ൽ 12 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്.

ഗ​വ​ൺ​മെ​ന്‍റി​നു 15 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള റെ​നോ ജ​പ്പാ​നി​ലെ നി​സാ​നു​മാ​യി സ​ഹ​ക​ര​ണ​ത്തി​ലാ​ണ്.