ഓൺലൈൻ ഭീമന്മാർ നഷ്‌ടം കൊയ്യുന്നു
ബം​ഗ​ളൂ​രു: ഓ​ൺ​ലൈ​ൻ വ്യാ​പാ​രം വ​ലി​യ വ​ള​ർ​ച്ച കാ​ണി​ക്കു​ന്പോ​ഴും പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ക​ന്പ​നി​ക​ൾ​ക്കു വ​ൻ ന​ഷ്‌​ടം. ഫ്ലി​പ് കാ​ർ​ട്ടി​ന്‍റെ ന​ഷ്‌​ടം 2018- 19-ൽ 1624 ​കോ​ടി രൂ​പ​യി​ലേ​ക്കു വ​ർ​ധി​ച്ച​പ്പോ​ൾ ആ​മ​സോ​ണി​ന്‍റേ​ത് അ​ല്പം കു​റ​ഞ്ഞ് 5685 കോ​ടി രൂ​പ​യാ​യി.

ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ ഇ​ന്ത്യ​യി​ലെ ബി​സി​ന​സു​ക​ൾ ന​ട​ത്തു​ന്ന ഫ്ലി​പ്കാ​ർ​ട്ട് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ന​ഷ്‌​ടം 2017-18-ലെ 1161 ​കോ​ടി​യി​ൽനി​ന്നു 40 ശ​ത​മാ​ന​മാ​ണു വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ക​ന്പ​നി​ക​ളു​ടെ വ​രു​മാ​നം 51 ശ​ത​മാ​നം വർധിച്ച് 4234 കോ​ടി​യി​ലെ​ത്തി. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ചെ​ല​വ് 91 ശ​ത​മാ​നം വ​ർ​ധി​ച്ച് 1889 കോ​ടി രൂ​പ​യാ​യി.

അ​മേ​രി​ക്ക​ൻ റീ​ട്ടെ​യി​ൽ ഭീ​മ​ൻ വാ​ൾ​മാ​ർ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം 1600 കോ​ടി ഡോ​ള​റി​നു ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ 77 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങി​യി​രു​ന്നു.


അ​മേ​രി​ക്ക​ൻ ഓ​ൺ​ലൈ​ൻ ഭീ​മ​നാ​യ ആ​മ​സോ​ണി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​നം ഇ​നിയും ലാ​ഭ​ത്തി​ലേ​ക്കു വ​ന്നി​ട്ടി​ല്ല. 2017-18-ലെ 6287 ​കോ​ടി​യി​ൽനി​ന്നു ന​ഷ്‌​ടം ക​ഴി​ഞ്ഞ വ​ർ​ഷം 5685 കോ​ടി രൂ​പയി​ലേ​ക്കു കു​റ​ഞ്ഞു എ​ന്നു മാ​ത്രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​രു​മാ​നം 7593 കോ​ടി രൂ​പ​യാ​ണ്. ചെ​ല​വ് 10,802 കോ​ടി​യാ​യി വ​ർ​ധി​ച്ചു. 3663 കോ​ടി രൂ​പ​യാ​ണ് ഉ​ത്​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കാ​ൻ ക​ന്പ​നി ചെ​ല​വാ​ക്കി​യ​ത്. നി​യ​മ​സ​ഹാ​യ​ത്തി​നു​ള്ള ചെ​ല​വ് 1448 കോ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ര​സ്യ​ച്ചെ​ല​വ് 2331 കോ​ടി രൂ​പ​യു​ണ്ട്.