അവിശ്വസനീയ വിലയില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം ഒരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്
ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ പുതിയ ഐഫോണ്‍ 11 സീരിസ് വന്‍വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം. സെപ്റ്റംബര്‍ 20ന് യുഎസ് വിപണിയിലെത്തിയ 11 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ 27നാണ് എത്തുക.അംഗീകൃത ആപ്പിള്‍ സ്റ്റോറുകളില്‍ ഓഫ്‌ലൈനായും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം മോള്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാകുന്ന ഫോണിന്റെ പ്രിബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

64 ജിബി സ്റ്റോറേജോടെയെത്തുന്ന ഐഫോണ്‍ 11 ബേസ് മോഡലിന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോ മോഡലിന് 99,900 ഐഫോണ്‍ 11 പ്രോ മാക്‌സ് എന്ന ടോപ് എന്‍ഡ് മോഡലിനു 109,900 എന്നിങ്ങനെയാണ് വില.

ഈ ഫോണുകളാണ് 39,300 രൂപയ്ക്ക് സ്വന്തമാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് അവസരമൊരുക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കാണ് എച്ച്ഡിഎഫ്‌സി യുടെ ഈ വമ്പന്‍ ഓഫര്‍. വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡ് അനുസരിച്ച് ഓഫറുകളിലും വ്യത്യാസമുണ്ട്.

എച്ച്ഡിഎഫ്‌സിയുടെ പ്രീമിയം ക്രെഡിറ്റ് കാര്‍ഡായ ഇന്‍ഫീനിയ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഓഫറുകള്‍. ഇവര്‍ക്കാണ് 39,300 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. എച്ചഡിഎഫ്‌സിയുടെ സ്മാര്‍ട്ട്‌ബൈ പ്ലാറ്റ്‌ഫോമിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

ഐഫോണ്‍ 11, 11 പ്രോ മോഡലുകള്‍ക്ക് എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും 6000 രൂപയുടെ ആനുകൂല്യം എച്ച്ഡിഎഫ്‌സി നല്‍കുന്നുണ്ട്. 11 പ്രോ മാക്‌സ് മോഡലിന് 7000 രൂപയുടെ ഇളവും ആപ്പിള്‍ വാച്ച് സീരിസ് 5-ന് 4000 രൂപയുടെ ഇളവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്റഫീനിയ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ ഇളവുകള്‍ക്കും പുറമെ 10എക്‌സ് റിവോഡ് പോയിന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിന്റെ റേറ്റിങ് പ്രകാരം 19,600 രൂപയാണ് റിവോര്‍ഡ് പോയിന്റായി ലഭിക്കുന്നത്. ഇതിന്റെ കൂടെ പ്രഖ്യാപിത 6000 രൂപയുടെ ഇളവും കൂടിയാകുമ്പോള്‍ 25,600 രൂപയുടെ ഇളവ് ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിനു ലഭിക്കുന്നു. ഇങ്ങനെയാണ് ഐഫോണ്‍ 39,300 രൂപയ്ക്കു ലഭിക്കുന്നത്.

ഇപ്രകാരമുള്ള എല്ലാ കിഴിവുകള്‍ക്കും ശേഷം 11 പ്രോ 65,770 രൂപയ്ക്കും പ്രോ മാക്‌സ് 74,470 രൂപയ്ക്കും സ്വന്തമാക്കാനാകും. ആപ്പിള്‍ വാച്ച് സീരിസ് 5-ന് കിഴിവുകള്‍ക്ക് ശേഷം 24,600 രൂപയാകും. 40,900 രൂപയാണ് ഇതിന്റെ യഥാര്‍ഥ വില.

ഡൈനേഴ്‌സ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ ഇളവുകള്‍ക്കും ശേഷം ബേസ് മോഡല്‍ 41,940 രൂപയ്ക്കും പ്രോ മോഡല്‍ 75,770 രൂപയ്ക്കും നേടാം. പ്രോ മാക്‌സ് മോഡല്‍ ഈ കാര്‍ഡുള്ളവര്‍ക്ക് 84,470 രൂപയ്ക്കും ലഭ്യമാണ്. മറ്റു ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും മികച്ച ഓഫറുകളാണ് എച്ച്ഡിഎഫ്‌സി പ്രഖ്യാപിച്ചിട്ടുള്ളത്.

കാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ പക്ഷേ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്എഡിഎഫ്‌സിയുടെ സ്മാര്‍ട്ട് ബൈ വെബ്‌സൈറ്റ് (HDFC Smart Buy) സന്ദര്‍ശിക്കുക.

ആമസോണില്‍ പുതിയ ഐഫോണ്‍ സീരിസുകള്‍ പ്രീബുക്ക് ചെയ്യുന്നതിന് സന്ദര്‍ശിക്കുക.

Apple iPhone 11 (64 GB)
Apple iPhone 11 Pro (64 GB)
Apple iPhone 11 Pro Max (64 GB)