കൊച്ചി: വിവോയുടെ ഏറ്റവും പുതിയ എസ് സീരീസിലെ ആദ്യ ഫോണായ എസ് 1 വിപണിയിലെത്തി. ആകർഷകമായ ഡിസൈനും ഏറ്റവും മികച്ച സവിശേഷത കളുമായി വിപണിയിലെത്തിയ എസ് 1 സ്കൈലൈൻ ബ്ലൂ, ഡയമണ്ട് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും. 4 ജിബി റാം 128 ജിബി റോം, 6 ജിബി റാം 64 ജിബി റോം, 6 ജിബി റാം 128 റോം എന്നിങ്ങനെയുള്ള വിവിധ പതിപ്പുകൾക്ക് യഥാക്രമം 17,990 രൂപ, 18,990 രൂപ, 19,900 രൂപ എന്നിങ്ങനെയാണ് വില.
ഫ്ലാഷ് ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറോടു കൂടിയ 6.38 ഇഞ്ച് സൂപ്പർ അമോലെഡ് ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, . 32 എംപി മുൻ കാമറ, ട്രിപ്പിൾ റിയർ കാമറ (16 എംപി സോണി ഐഎം എക്സ് 499 സെൻസർ, 8 എംപി എഐ സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ബൊക്കെ ലെൻസ്), പുതിയ മീഡിയ ടെക് ഹെലിയോ പി 65 ഒക്ടാകോർ പ്രോസസർ, 18 വാട്ട്സ് ഡുവൽ എൻജിൻ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയോടു കൂടിയ 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.