ആൻഡ്രോയ്ഡ് 10 അവതരിപ്പിച്ചു
സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ: ആ​​​ൻ​​​ഡ്രോ​​​യ്​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ വേ​​​ർ​​​ഷ​​​നാ​​​യ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 10 ഗൂ​​​ഗി​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഗൂ​​​ഗി​​​ളി​​​ന്‍റെ ത​​​ന്നെ പി​​​ക്സ​​​ൽ ഫോ​​​ണു​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​ൻ​​​ഡ്രോ​​​യ്​​​ഡ് 10 വൈ​​​കാ​​​തെ​​​ത​​​ന്നെ മ​​​റ്റ് ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.

സു​​​ര​​​ക്ഷ​​​യും സ്വ​​​കാ​​​ര്യ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 50 മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ആ​​​ൻ​​​ഡ്രോ‍യ്​​​ഡ് 10ന്‍റെ വ​​​ര​​​വ്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷ ന​​ല്​​​കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ത​​​ങ്ങ​​​ളു​​​ടെ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ളി​​​ന്മേ​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​വും ന​​ല്​​​കു​​​ന്നു​​​വെ​​​ന്ന് ആ​​​ൻ​​​ഡ്രോ​​യ്​​​ഡ് എ​​ൻ​​ജി​​​നി​​​യ​​​റിംഗ് വി​​​ഭാ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വ് ബ​​​ർ​​​ക്ക് പ​​​റ​​​ഞ്ഞു.


കാ​​​ഴ്ച സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന ഡാ​​​ർ​​​ക്ക് മോ​​​ഡ്, കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ബാ​​​റ്റ​​​റി സം​​​വി​​​ധാ​​​നം, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വേ​​​ഗ​​​ത്തി​​​ൽ ചാ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ്മാ​​​ർട്ട് റി​​​പ്ലെ ഫീ​​​ച്ച​​​ർ, സു​​​ര​​​ക്ഷാ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള ഫ​​​യ​​​ലു​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ൽ അ​​​പ്ഡേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള "പ്രൊ​​​ജ​​​ക്ട് മെ​​​യി​​​ൻ​​​ലൈ​​​ൻ' തു​​​ട​​​ങ്ങി​​​യ​​​വ ആ​​​ൻ​​​ഡ്രോ‍യ്​​​ഡ് 10 ന്‍റെ ഫീ​​​ച്ച​​​റു​​​ക​​​ളി​​​ൽ ചി​​​ല​​​തു​​​ മാ​​​ത്രം.