ക​ണ്ട​ൽ​ക്കാ​ട് മൊ​ബൈ​ൽ ആ​പ്പ് 11 ഭാ​ഷ​ക​ളി​ൽ
ക​ണ്ട​ൽ​ക്കാ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഗോ​ദ്റെ​ജ് ആ​ൻ​ഡ് ബോ​യെ​സ് പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്പ് മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ പ​ത്തു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ കൂ​ടി ല​ഭ്യ​മാ​ക്കി. 2017-ൽ ​ഇം​ഗ്ലീ​ഷി​ൽ പു​റ​ത്തി​റ​ക്കി​യ​താ​ണ് ഈ ​ആ​പ്പ.്

ഇ​ല​ക​ളു​ടെ ആ​കൃ​തി, പൂ​വി​ന്‍റെ നി​റം തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ക​ണ്ട​ലു​ക​ളെ തി​രി​ച്ച​റി​യാ​ൻ ഈ ​ആ​പ്പ് സ​ഹാ​യ​ക​മാ​കും.

ഓ​രോ ഇ​ന​ങ്ങ​ളു​ടേ​യും സ​വി​ശേ​ഷ​ത​ക​ൾ, ജൈ​വ വൈ​വി​ധ്യം, അ​വ നേ​രി​ടു​ന്ന നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ൾ, സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ, ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ, സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി വി​വ​ര​ങ്ങ​ൾ ഈ ​ആ​പ്പി​ലു​ണ്ട്.


ഇ​ന്ത്യ​ൻ തീ​ര​ത്തു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, വ​നം വ​കു​പ്പ ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ഗ​വേ​ഷ​ക​ർ, പ​രി​സ്ഥി​തി സ്നേ​ഹി​ക​ൾ, പ്ര​കൃ​തി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഈ ​ആ​പ്പ് ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന് ഗോ​ദ്റെ​ജ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ബി​സി​ന​സ് മേ​ധാ​വി​യും സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​നു​പ് മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി.