പുതിയ മക്കാന് സ്വാഗതമോതി പോർഷെ ഇന്ത്യ
Monday, September 2, 2019 5:06 PM IST
പോർഷെയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ മക്കാൻ, സമഗ്രമായ പരിഷ്ക്കരണത്തിനു ശേഷം ഇന്ത്യൻ വിപണിയിലെത്തി. കംഫർട്ട്, ഡ്രൈവിംഗ് ഡൈനാമിക്സ് എന്നീ കാര്യങ്ങളിൽ വളരെയധികം വികസിച്ച മക്കാൻ കൂടുതൽ കരുത്തുറ്റ മക്കാൻ എസ് എന്നീ രണ്ട് എൻജിൻ പതിപ്പുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
നവീകരിച്ച ചേസിസ് ഡ്രൈവിംഗിന്റെ സുഖം വർധിപ്പിക്കുകയും സ്ഥിരത ലഭ്യമാക്കുകയും ചെയ്യുന്നു. പുതുതായി വികസിപ്പിച്ച മിക്സ്ഡ് സൈസ് ടയറുകൾ, നവീകരിച്ച ബ്രേക്കുകൾ, ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് പോർഷെ ട്രാക്ഷൻ മാനേജ്മെന്റ് (പിടിഎം) സംവിധാനം തുടങ്ങിയവ ഒരു സ്പോർട്ട്സ് കാറിനപ്പുറമുള്ള അനുഭൂതിയാണ് മക്കാൻ നൽകുന്നതെന്ന് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി പറഞ്ഞു.
പുതിയ പോർഷെ മക്കാനും മക്കാൻ എസും ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള എല്ലാ പോർഷെ സെന്ററുകളിലും ലഭ്യമാണ്.