സ​ഞ്ചാ​രി​ക​ൾ​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ൽ​നി​ന്നും ഒ​രു ട്രാ​വ​ൽ ആ​പ്പ്
സ​ഞ്ചാ​രി​ക​ൾ​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ൽ​നി​ന്നും ഒ​രു ട്രാ​വ​ൽ ആ​പ്പ്
Wednesday, August 28, 2019 4:17 PM IST
നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​റി​യാ​ൻ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നും ഒ​രു ആ​പ്പ്. ട്രി​പ്പ് അ​ണ്‍​ടോ​ൾ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കു​വേ​ണ്ടി ത​ങ്ങ​ളു​ടെ ട്രാ​വ​ൽ ആ​പ്ളി​ക്കേ​ഷ​ന്‍റെ ബീ​റ്റ വേ​ർ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. www.tripuntold.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​ത​ന്നെ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ലി​ലെ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി നി​ങ്ങ​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ 100 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ ടൂ​റി​സ്റ്റ് സ്ഥലങ്ങളും കി​ലോ​മീ​റ്റ​ർ സ​ഹി​തം ഈ ​ആ​പ്പി​ൽ കാ​ണാം. ഒ​രു​പാ​ട് ത​യാ​റെ​ടു​പ്പു​ക​ൾ ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​കും ട്രി​പ്പ് ഉ​ണ്‍​ട്രോ​ൾ​ഡ് എ​ന്ന ആ​പ്പ് കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​കു​ക.

ഇ​ന്ത്യ​യി​ൽ എ​വി​ടെ​നി​ന്നും ആ​പ്പി​ൽ ഇ​തു​പോ​ലെ നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള വി​നോ​ദ​സ​ഞ്ചാ​ര സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താം. നി​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം ആ​പ്പി​ൽ സെ​ർ​ച്ച് ചെ​യ്താ​ൽ അ​വി​ടെ കാ​ണാ​നു​ള്ള വി​വ​ര​ങ്ങ​ളോ​ടൊ​പ്പം അ​തി​ന്‍റെ അ​ടു​ത്തു​ള്ള സ്ഥ​ല​ങ്ങ​ളും ഇ​തു​പോ​ലെ അ​റി​യാം.


ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ടാ​നു​സ​ര​ണം സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താം എ​ന്ന​തും ആ​പ്പി​ന്‍റെ പ്ര​തേ​ക​ത​യാ​ണ്. ഫാ​മി​ലി, അ​ഡ്വ​ഞ്ച​ർ, റൊ​മാ​ന്‍റി​ക്, ഹെ​റി​റ്റേ​ജ്, പീ​സ് എ​ന്നി​ങ്ങ​നെ നി​ങ്ങ​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം സ്ഥ​ല​ങ്ങ​ൾ ഫി​ൽ​റ്റ​ർ ചെ​യ്യു​ന്ന​തി​നും ഹി​ൽ സ്റ്റേ​ഷ​ൻ, ബീ​ച്ച്, ഫോ​ർ​ട്ട് തു​ട​ങ്ങി ഒ​രു വി​ഭാ​ഗം സ്ഥ​ല​ങ്ങ​ൾ മാ​ത്രം ലി​സ്റ്റ് ചെ​യ്തു എ​ടു​ക്കു​ന്ന​തി​നും ഇ​തി​ൽ സാ​ധി​ക്കും.

ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ യാ​ത്രവി​വ​ര ശേ​ഖ​ര​ണ​മാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ആപ്ലിക്കേ​ഷ​നി​ൽ പു​തി​യ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും സ​ഞ്ചാ​രി​ക​ൾ ത​ന്നെ​യാ​ണ്. ഓ​രോ സ്ഥലത്തെയും ഫോ​ട്ടോ അ​പ്ലോ​ഡ് ചെ​യ്യു​വാ​നും, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ എ​ഴു​തു​വാ​നും സം​ശ​യ​ങ്ങ​ൾ മ​റ്റു സ​ഞ്ചാ​രി​ക​ളോ​ട് ചോ​ദി​ച്ചു ഉ​ത്ത​രം ക​ണ്ടെ​ത്തു​നി​ന്ന​തി​നും ആ​പ് വ​ഴി സാ​ധി​ക്കും.