ജീപ് റാംഗ്ലർ വിപണിയിൽ
കൊ​ച്ചി: ഓ​ഫ് റോ​ഡ് ഇ​തി​ഹാ​സം ജീ​പ് റാം​ഗ്ല​ർ വി​പ​ണി​യി​ലെ​ത്തി. ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ക​പി​ൽ ദേ​വാ​ണ് ജീ​പ്പി​ന്‍റെ ഐ​ക്ക​ണി​ക് 5 ഡോ​ർ 4x4 മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മു​ൻ​ഗാ​മി​യേ​ക്കാ​ൾ നീ​ളം (130 എം​എം), വീ​തി (17 എം​എം), ഉ​യ​രം (9 എം​എം), വീ​ൽ ബേ​സ് (61 എം​എം) എ​ന്നി​വ കൂ​ടു​ത​ലു​ണ്ട്. എ​ക്സ്റ്റീ​രി​യ​ർ കൂ​ടു​ത​ൽ പ​രി​ഷ്കൃ​ത​മാ​ണെ​ങ്കി​ലും റെ​ട്രോ ജീ​പ് സ്റ്റൈ​ലിം​ഗ് ഘ​ട​ക​ങ്ങ​ളാ​യ എ​ക്സ്റ്റേ​ണ​ൽ ഡോ​ർ ഹിം​ജസ്, ബോ​ഡി​യു​ടെ നി​റ​ത്തി​ലു​ള്ള ട്രേ​പ്സോ​യ്ഡ​ൽ വീ​ൽ ആ​ർ​ച്ചു​ക​ൾ, വൃ​ത്താ​കൃ​തി​യി​ലു​ള്ള ഹെ​ഡ്‌​ലാ​ന്പു​ക​ൾ, സ​മ​ച​തു​രാ​കൃ​തി​യി​ലു​ള്ള ടെ​യ്ൽ ലാ​ന്പു​ക​ൾ, ആം​ഗു​ലാ​ർ ബോ​ഡി, ഫോ​ഗ് ലാ​ന്പു​ക​ൾ സം​യോ​ജി​പ്പി​ച്ചി​ട്ടു​ള്ള പു​തി​യ ബം​പ​റു​ക​ൾ എ​ന്നി​വ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.


പു​തി​യ റാം​ഗ്ല​റി​ൽ മ​ട​ക്കാ​വു​ന്ന വി​ൻ​ഡ് ഷീ​ൽ​ഡും വേ​ർ​പെ​ടു​ത്താ​വു​ന്ന ഹാ​ർ​ഡ് റൂ​ഫും ഡോ​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള ലെ​ത​ർ സീ​റ്റു​ക​ളാ​ണ് ഇ​ന്‍റീ​രി​യ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 8.4 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന യു​ക​ണ​ക്ട് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ൽ ഡ്രാ​ഗ് ആ​ൻ​ഡ് ഡ്രോ​പ് മെ​നു, ആ​പ്പി​ൾ കാ​ർ പ്ലേ, ​ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ, ബി​ൽ​റ്റ്- ഇ​ൻ പി​ഞ്ച് ടു ​സൂം നാ​വി​ഗേ​ഷ​ൻ ഫീ​ച്ച​ർ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഫീ​ച്ച​റു​ക​ളു​ണ്ട്. വി​ല 63.94 ല​ക്ഷം രൂ​പ.