പ​ബ്ജി ലൈ​റ്റ് പി ​സി ഗെ​യിം ജി​യോ​യി​ലൂ​ടെ ഇ​ന്ത്യ​യി​ൽ
കൊ​ച്ചി: ജ​ന​പ്രി​യ ഗെ​യി​മാ​യ പ​ബ്ജി​യു​ടെ ഡെ​സ്ക്ടോ​പ് പ​തി​പ്പ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച ഗ്രാ​ഫി​ക്സ് സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് പ​ബ്ജി​യു​ടെ ലൈ​റ്റ് പ​തി​പ്പ് ഇ​ന്ത്യ​യി​ൽ ജി​യോ ഡി​ജി​റ്റ​ൽ പാ​ർ​ട്ട്ണ​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ​ബ്ജി ഡൌ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ https://gamesarena.jio.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു ര​ജി​സ്ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ക്കു​ക. വേ​രി​ഫി​കേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ര​ണ്ടാ​മ​ത് ഒ​രു ഇ​മെ​യി​ൽ കൂ​ടി ല​ഭി​ക്കും. ഇ​തി​ൽ റി​വാ​ർ​ഡ് റെ​ഡീം ചെ​യ്യു​ന്ന​തി​നു​ള്ള റെ​ഡെം​പ്ഷ​ൻ കോ​ഡ് ഉ​ണ്ടാ​കും.

റെ​ഡെം​പ്ഷ​ൻ കോ​ഡ് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം:

പ​ബ്ജി ലൈ​റ്റ്’ ഡൌ​ണ്‍​ലോ​ഡ് ചെ​യ്തു ര​ജി​സ്റ്റെ​ർ ചെ​യ്ത​ശേ​ഷം മെ​നു സ്റ്റോ​റി​ലേ​ക്ക് പോ​കു​ക.
ഇ​തി​ൽ Add Bonus./Gift Code എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. നി​ശ്ചി​ത സ്ഥാ​ന​ത്ത് റെ​ഡെം​പ്ഷ​ൻ കോ​ഡ് അ​ടി​ച്ചു​ന​ൽ​കി​യ​ശേ​ഷം റെ​ഡീം ചെ​യ്യു​ക.