ആ​മ​സോ​ണ്‍ പ്രൈം ​മെം​ബ​ർ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ൽ വ​ർ​ധ​ന
ആ​മ​സോ​ണ്‍ പ്രൈം ​മെം​ബ​ർ​ഷി​പ്പി​ൽ  കേ​ര​ള​ത്തി​ൽ വ​ർ​ധ​ന
Wednesday, July 10, 2019 3:16 PM IST
പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര സൈ​റ്റാ​യ ആ​മ​സോ​ണി​ന്‍റെ പ്രൈം ​മെ​ന്പ​ർ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും അം​ഗ​ങ്ങ​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. കൊ​ച്ചി​ക്കു പു​റ​മേ ചെ​റി​യ പ​ട്ട​ണ​ങ്ങ​ളാ​യ ഇ​ടു​ക്കി, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളും ആ​മ​സോ​ണ്‍ പ്രൈ​മി​ന്‍റെ നേ​ട്ട​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ്. വ​സ്ത്ര​ങ്ങ​ൾ, സൗ​ന്ദ​ര്യ വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ, ആ​രോ​ഗ്യ-​വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ ഉ​ത്പ​ന്ന​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വ​രി​ക്കാ​ർ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന​ത്.

2016ൽ ​തു​ട​ങ്ങി​യ ആ​മ​സോ​ണ്‍ പ്രൈം ​ഷോ​പ്പിം​ഗ്. വാ​ർ​ഷി​ക അം​ഗ​ത്വ ഫീ​സാ​യ 999 രൂ​പ​യ്ക്ക് പ​രി​ധി​യി​ല്ലാ​ത്ത അ​തി​വേ​ഗ വി​ത​ര​ണം, പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര, വി​പു​ല​മാ​യ ഡി​സ്കൗ​ണ്ട്, ആ​മ​സോ​ണ്‍ പ്രൈം ​മ്യൂ​സി​ക്കി​ൽ പ​രി​ധി​യി​ല്ലാ​തെ പ​ര​സ്യ​ര​ഹി​ത സൗ​ജ​ന്യ സം​ഗീ​തം, പ​ര​സ്യ​ര​ഹി​ത ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ, ഇ​ബു​ക്ക് എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

’’ആ​മ​സോ​ണ്‍ പ്രൈ​മി​ന് കേ​ര​ള​ത്തി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ത്വം എ​ടു​ത്ത​വ​ർ​ക്ക് ഷോ​പ്പിം​ഗ്, വി​നോ​ദ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ പ​ത്തു​കോ​ടി അം​ഗ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പു​തി​യ​തും എ​ക്സ്ക്ലൂ​സി​വു​മാ​യ ബോ​ളി​വു​ഡ്, അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക വീ​ഡി​യോ​ക​ൾ കാ​ണാ​ൻ ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ​യും പ​ര​സ്യ​ര​ഹി​ത സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ ആ​മ​സോ​ണ്‍ പ്രൈം ​മ്യൂ​സി​ക്കും ല​ഭ്യ​മാ​ണ്. ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റു​ക​ളു​ള്ള ഷോ​പ്പിം​ഗ്, മി​ക​ച്ച വി​ൽ​പ്പ​ന​യു​ള്ള ഇ ​ബു​ക്കു​ക​ളും ആ​മ​സോ​ണ്‍ പ്രൈം ​വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്’’.

ആ​മ​സോ​ണ്‍ ഇ​ന്ത്യ പ്രൈം ​മെ​ന്പ​ർ ഗ്രോ​ത്ത് ആ​ൻ​ഡ് എ​ൻ​ഗേ​ജ്മെ​ന്‍റ് മേ​ധാ​വി സു​ബ്ബു പ​ള​നി​യ​പ്പ​ൻ പ​റ​ഞ്ഞു.