കിയ മോട്ടോഴ്സിന്‍റെ ആദ്യവാഹനം സെപ്റ്റംബറിനു ശേഷം
അ​ന​ന്ത​പു​ർ: ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​മ്പ​നി​യാ​യ കി​യ മോ​ട്ടോ​ഴ്സ് ത​ങ്ങ​ളു​ടെ ആ​ദ്യവാ​ഹ​ന​ത്തി​ന്‍റെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു.

കോം​പാ​ക്ട് സ്പോ​ട്സ് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ഹ​നം ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​നു​ശേ​ഷം വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് ക​ന്പ​നി ന​ല്കു​ന്ന ഏ​റ്റ​വും പു​തി​യ വി​വ​രം.


2018 ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ച്ച എ​സ്പി 2 ക​ൺ​സ​പ്റ്റ് വാ​ഹ​ന​മാ​ണ് കി​യ​യി​ൽ​നി​ന്ന് എ​ത്തു​ക. ഈ ​മോ​ഡ​ലി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഉ​ത്പാ​ദ​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖാ​ചി​ത്രം ക​മ്പ​നി പു​റ​ത്തു​വി​ടു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.