പൊളിയാണ്, പക്ഷേ എന്തു പേരിടും?
മൗ​ണ്ട​ൻ​വ്യൂ(​ക​ലി​ഫോ​ർ​ണി​യ): ആ​ൻ​ഡ്രോ​യ്ഡ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ൾ​ക്ക് ഗൂ​ഗി​ൾ എ​പ്പോ​ഴും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ പേ​രാ​ണ് ന​ല്കു​ക. ആ​ൻ​ഡ്രോ​യ്ഡ് 1.5ന് ​ക​പ്പ്കേ​ക്ക് എ​ന്നു ന​ല്കി​ത്തു​ട​ങ്ങി​യ ആ ​നാ​മ​ക​ര​ണ സം​വി​ധാ​നം ഇ​ന്ന് എ​ത്തി​നി​ൽ​ക്കു​ന്ന​ത് ക്യു ​എ​ന്ന ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ത്തി​ലാ​ണ്. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ സി ​മു​ത​ൽ പി ​വ​രെ​യു​ള്ള അ​ക്ഷ​ര​ങ്ങ​ളി​ൽ തു​ട​ങ്ങു​ന്ന പേ​രു​ക​ൾ ഇ​തു​വ​രെ​യു​ള്ള വേ​ർ​ഷ​നു​ക​ൾ​ക്ക് ഗൂ​ഗി​ൾ ന​ല്കി. അ​ടു​ത്തി​ടെ ആ​ൻ​ഡ്രോ​യ്ഡ് ക്യു​വി​ന്‍റെ മൂ​ന്നാം ബീ​റ്റാ വേ​ർ​ഷ​ൻ നി​ർ​മാ​താ​ക്ക​ൾ അ​വ​ത​രി​പ്പി​ച്ചിരു​ന്നു. ഇ​ത് നി​ല​വി​ൽ ഗൂ​ഗി​ൾ പി​ക്സ​ൽ, തേ​ഡ് പാ​ർ​ട്ടി ഫോ​ണു​ക​ളി​ലു​മാ​യി 21 ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.


ക്യു ​എ​ന്ന അ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന ഒ​രു പേ​ര് ക​ണ്ടെ​ത്തു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​ണെ​ന്ന് ഗൂ​ഗി​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​ർ സ​മ​ത്ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ന​ല്ലൊ​രു പേ​ര് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്യു​വി​ൽ തു​ട​ങ്ങു​ന്ന പേ​രു ക​ണ്ടെ​ത്തി ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ ആ​ൻ​ഡ്രോ​യ്ഡ് ക്യു ​അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. മി​ക​ച്ച പ്രൈ​വ​സി ക​ൺ​ട്രോ​ൾ, പ​രി​ഷ്ക​രി​ച്ച ബ​യോ​മെ​ട്രി​ക് പ്രൊ​ട്ട​ക്‌​ഷ​ൻ, ഗ​സ്ച​ർ നാ​വി​ഗേ​ഷ​ൻ, ഡാ​ർ​ക്ക് തീം, ​സ്മാ​ർ​ട്ട് റി​പ്ലേ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.