ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 എബിഎസ്
Monday, May 13, 2019 3:48 PM IST
കൊച്ചി: 2019 മോഡൽ അവഞ്ചർ സ്ട്രീറ്റ് 160 എബിഎസ് ബജാജ് ഓട്ടോ അവതരിപ്പിച്ചു. 82,253 രൂപ എക്സ് ഷോറൂം വിലയുള്ള വാഹനം സാധാരണക്കാർക്കും ലഭ്യമാകുന്ന ക്രൂയിസർ ബൈക്ക് ആയിരിക്കും. അവഞ്ചർ സ്ട്രീറ്റ് 150ന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ വാഹനം.
എൽഇഡി ഡിആർഎലുകളോടുകൂടി റോഡ്സ്റ്റർ ഹെഡ്ലാന്പ്, കറുത്ത നിറത്തിലുള്ള എൻജിൻ, പുതിയ ഗ്രാഫിക്സ്, ബ്ലാക്ക് അലോയ് വീലുകൾ, റബറൈസ്ഡ് റിയർ ഗ്രാബ് റെയിൽ തുടങ്ങിയവയാണ് പ്രത്യേകതകൾ. കൂടാതെ 160.4 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 14.7 ബിഎച്ച്പി പവറിൽ 13.5 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സുള്ള സ്ട്രീറ്റ് 160ന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്കുകളുമാണ് നല്കിയിരിക്കുന്നത്. ബ്രേക്കിംഗിന് മുന്നിൽ സിംഗിൾ ചാനൽ എബിഎസോടുകൂടിയ 220 എംഎം സിംഗിൾ ഡിസ്ക് നല്കിയപ്പോൾ പിന്നിൽ ഡിസ്ക് ബ്രേക്ക് ആണുള്ളത്.