ബാക് ടു സ്കൂൾ വിത്ത് ലെനോവോ
Tuesday, May 7, 2019 2:44 PM IST
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലെനോവോ, ബാക്ടു സ്കൂൾ വിത്ത് ലെനോവോ പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസത്തിനും വിനോദത്തിനും വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ഇന്ന് അനിവാര്യമാണ്. പ്രൊജക്റ്റുകൾ, അസൈൻമെന്റ്, മറ്റ് ജോലികൾ എന്നിവയ്ക്കെല്ലാം ഭൂരിഭാഗം വിദ്യാർത്ഥികളും ആശ്രയിക്കുന്നത് ലാപ്ടോപ്പിനെയാണ്.
സ്കൂളിലേയ്ക്ക് മടങ്ങാൻ വിദ്യാർത്ഥികൾ തയ്യാറെടുക്കുന്പോൾ അനായാസവും ലളിതവുമായി ലാപ്ടോപ്പുകൾ കരസ്ഥമാക്കാനുള്ള അവസരങ്ങളാണ് ലെനോവോ ഒരുക്കിയിരിക്കുന്നത്.
ബാക് ടു സ്കൂൾ വിത്ത് ലെനോവോ സ്കീം മെയ് 31 വരെ നീണ്ടു നില്ക്കും. കണ്‍സ്യൂമർ നോട്ട്ബുക്കുകൾക്കും, ഡെസ്ക്ടോപ്പുകൾക്കും മാത്രമായിരിക്കും ഓഫറുകൾ.
8990 രൂപാ വിലയുള്ള 3 വർഷ വാറന്റി 999 രൂപയ്ക്കും 13,990 രൂപ മൂല്യമുള്ള 3 വർഷ വാറന്റിയും 3 വർഷ എഡിപിയും 1990 രൂപയ്ക്കും ഒരു വർഷ പ്രീമിയം കെയർ 599 രൂപയ്ക്കും ലഭിക്കും. 4990 രൂപ വിലയുള്ള ഒരു വർഷ മകാ ഫീ ലൈവ് സൗജന്യമായി ലഭിക്കും.