മഹീന്ദ്ര ടിയുവി 300 ഫേസ്ലിഫ്റ്റ് അവതരിപ്പിച്ചു
Monday, May 6, 2019 3:05 PM IST
കോൽക്കത്ത: മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ടിയുവി 300 വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഡിസൈനിലും അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ബോൾഡ് ന്യൂ ടിയുവി300 അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ മസ്കുലാർ രൂപത്തിലെത്തിയിരിക്കുന്ന പുതിയ മോഡലിന് 8.38 ലക്ഷം രൂപ(എക്സ് ഷോറൂം)യാണ് വില.
ക്രോം ഇൻസേർട്ടുകളോടുകൂടിയ പിയാനോ ബ്ലാക്ക് ഗ്രിൽ, മസ്കുലാർ സൈഡ് ക്ലാഡിംഗ്, പുതുതായി ഡിസൈൻ ചെയ്ത എക്സ് ആകൃതിയിലുള്ള മെറ്റാലിക് ഗ്രേ സ്പെയർ വീൽ കവർ, ഡേ ടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ പുതിയ ഹെഡ്ലാന്പ് ഡിസൈൻ, ക്ലിയർ ലെൻസ് ടെയിൽ ലാന്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ആകർഷണം. ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരീന ഡിസൈൻ ചെയ്ത ഇന്റീരിയറിൽ ഹൈടെക് ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 17.8 സെന്റിമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം ജിപിഎസ്, റിവേഴ്സ് പാർക്കിംഗ് കാമറ, സ്റ്റാറ്റിക് ബെൻഡിംഗ് ഹെഡ്ലാന്പ്, മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവയും പുതിയ ടിയുവി 300ലുണ്ട്.
നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ മാറ്റിയിട്ടില്ല. രണ്ടു പുതിയ നിറങ്ങളുൾപ്പെടെ ഏഴു നിറങ്ങളിലും ഒരു ഓപ്ഷണൽ ഉൾപ്പെടെ അഞ്ചു വേരിയന്റുകളിലും വാഹനം ലഭ്യമാണ്.