മൈക്രോസോഫ്റ്റിന് ലക്ഷം കോടി ഡോളർ മൂല്യം
വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക് ഭീ​മ​ൻ മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പി​ന്‍റെ മൂ​ല്യം ല​ക്ഷം കോ​ടി ഡോ​ള​ർ (70 ലക്ഷം കോടി രൂപ) പി​ന്നി​ട്ടു. ബു​ധ​നാ​ഴ്ച​യാ​ണ് ക​മ്പ​നി ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. കം​പ്യൂ​ട്ടിം​ഗ് ബി​സി​ന​സി​ലെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യാ​ണ് നേ​ട്ട​ത്തി​നു കാ​ര​ണം.

വാ​ൾ​സ്ട്രീ​റ്റ് ക​ണ​ക്കു​കൂ​ട്ടി​യ​തി​ലും മി​ക​ച്ച ത്രൈ​മാ​സ റി​പ്പോ​ർ​ട്ടാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട​ത്. വി​ൻ​ഡോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​വും ക്ലൗ​ഡ് ബി​സി​ന​സും മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു. ഇ​തോ​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ 4.4 ശ​ത​മാ​നം ഉ​യ​ർ​ന്നു.

ഈ ​വ​ർ​ഷം മാ​ത്രം മൈ​ക്രോ​സോ​ഫ്റ്റ് ഓ​ഹ​രി​ക​ൾ 23 ശ​ത​മാ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.