ഹ്യുണ്ടായി വെന്യുവിന്റെ ആദ്യ ഡിസൈൻ സ്കെച്ച്
Wednesday, April 10, 2019 3:02 PM IST
കൊച്ചി: ഹ്യുണ്ടായി മോട്ടോർ ഇന്ത്യാ ലിമിറ്റഡിന്റെ പുതിയ മോഡലും രാജ്യത്തെ ആദ്യ കണക്ടഡ് എസ് യുവിയുമായ ഹ്യുണ്ടായ് വെന്യുവിന്റെ ആദ്യ ഡിസൈൻ സ്കെച്ചുകൾ അവതരിപ്പിച്ചു.
‘തീർച്ചയായും പോകേണ്ട സ്ഥലം’ എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് രൂപകല്പന. ജോലിസ്ഥലവും ആഘോഷങ്ങളും വീടും എല്ലാംതന്നെ നിറയുന്ന തിരക്കിട്ട ജീവിതത്തെ മനസിലാക്കിയുള്ള ഡിസൈൻ കൂടിയാണ് വെന്യുവിന്റേത്. ഒപ്പം സുരക്ഷയും വൈവിധ്യവും കണക്ടിവിറ്റിയും ഉറപ്പുവരുത്തും.