വാ​വെ പി30 ​പ്രോ, പി30 ​ലൈ​റ്റ് വി​പ​ണി​യി​ൽ
ന്യൂ​​​ഡ​​​ൽ​​​ഹി:​ വാ​​​​വെ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​ക​​​ളാ​​​യ വാ​​​​വെ പി30 ​​​പ്രോ, പി 30 ​​​​ലൈ​​​​റ്റ് എ​​​ന്നി​​​വ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ല​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ത​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങ്. 71,990 രൂ​​​​പ വി​​​​ല​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പി30 ​​​​പ്രോ ഈ ​​​​മാ​​​​സം 15 മു​​​​ത​​​​ൽ വി​​​​ല്പ​​​​ന​​​​യ്ക്കെ​​​​ത്തും. കാ​​​​മ​​​​റ​​​​ക​​​​ളു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക​​​ത്തി​​​ക​​​​വാ​​​​ണ് പി 30 ​​​​പ്രോ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​ സ​​​​വി​​​​ശേ​​​​ഷ​​​​ത.​​

സൂ​​​​പ്പ​​​​ർ സ്പെ​​​​ക്‌​​ട്രം സെ​​​​ൻ​​​​സ​​​​റു​​​​ള്ള 40 എം​​​​പി കാ​​​​മ​​​​റ, അ​​​​ൾ​​​​ട്രാ വൈ​​​​ഡ് സെ​​​​ൻ​​​​സ​​​​റി​​​​ന്‍റെ 20 എം​​​​പി കാ​​​​മ​​​​റ, സൂ​​​​പ്പ​​​​ർ​ സൂം ​​​ലെ​​​​ൻ​​​​സു​​​​ള്ള എ​​​​ട്ട് എം​​​​പി കാ​​​​മ​​​​റ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പി​​​​ൻ​​​​വ​​​​ശ​​​​ത്തു​​​​ള്ള​​​​ത്. 32 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 6.47 ഇ​​​​ഞ്ച് ഫു​​​​ൾ എ​​​​ച്ച്ഡി ഡി​​​​സ്പ്ലേ, ഫിം​​ഗ​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, എ​​​​ട്ട് ജി​​​​ബി റാം, 128​​ ​​ജി​​​​ബി റോം( 256 ജി​​​​ബി ആക്കാം), ​​ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് പൈ ​​ഒ​​എ​​സ്, ​​വേ​​​​ഗം ചാ​​​​ർ​​​​ജ് ചെ​​​​യ്യാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള 4200 എം​​​​എ​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് മ​​​​റ്റു സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ, അ​​​​റോ​​​​റ, ബ്രീ​​​​തിം​​​​ഗ് ക്രി​​​​സ്റ്റ​​​​ൽ എ​​​​ന്നീ നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.


പി 30 ​​​​ലൈ​​​​റ്റ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ

6.15 ഡി​​​​സ്പ്ലേ, നാ​​ലു ജി​​​​ബി​​- ആ​​​​റു ജി​​​​ബി​​ റാം ​​​​വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ൾ, 128 ജി​​​​ബി റോം, 3340 ​​എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, മൂ​​​​ന്നു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ (‌24 എം​​​​പി, എ​​​​ട്ട് എം​​​​പി, ര​​​​ണ്ടു എം​​​​പി), 32 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന സ​​​വി‍‍ശേ​​​ഷ​​​ത​​​ക​​​ൾ. നാ​​​​ലു ജി​​​​ബി റാം ​​​​വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 19,990 രൂ​​​​പ​​​​യും ആ​​​​റു ജി​​​​ബി റാം ​​​​വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 22,990 രൂ​​​​പ​​​​യു​​​​മാ​​​​ണ് വി​​​​ല.