രൂപഭംഗിയിലും മൈലേജിലും മുമ്പന്‍; മാരുതി സ്വിഫ്ട്
മൈലേജ് 22 കിലോമീറ്റർ/ ലിറ്റർ
ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള മൂന്നു കാറുകളിലൊന്നാണ് സ്വിഫ്ട്. 2005 ൽ ഇന്ത്യൻ വിപണിയിലെത്തി. ഇതിനോടകം 18 ലക്ഷത്തിൽ പരം സ്വിഫ്ട് കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വിഫ്ടിന്‍റെ മൂന്നാം തലമുറ ഇപ്പോൾ വിപണിയിലുള്ളത്.

മുൻഗാമിയെക്കാൾ രൂപഭംഗിയും മൈലേജും സൗകര്യങ്ങളും വലുപ്പവും കൂടുതലുണ്ട് പുതിയ സ്വിഫ്ടിന്. എബിഎസ്-ഇബിഡി, രണ്ട് എയർബാഗുകൾ എന്നീ സുരക്ഷാസംവിധാനങ്ങൾ സ്വിഫ്ടിന്‍റെ അടിസ്ഥാന വകഭേദത്തിനും നൽകിയിട്ടുണ്ട്.

1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിന് 82 ബിഎച്ച്പി- 113 എൻഎം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വൽ , എഎംടി വകഭേദങ്ങൾ പുതിയ സ്വിഫ്ടിനുണ്ട്.