മോട്ടോർസൈക്കിളിന്‍റെ പെർഫോമൻസും ഗീയർലെസ് സ്കൂട്ടറിന്‍റെ പ്രായോഗികതയും ഒരുമിച്ചു നൽകുന്ന മോഡലാണ് അപ്രീലിയ എസ്ആർ 125. ഗീയർലെസ് സ്കൂട്ടർ വിഭാഗത്തിൽ ആദ്യമായി 14 ഇഞ്ച് വീലുകൾ അപ്രീലിയയ്ക്കുണ്ട്.

പെർഫോമൻസ് ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്ക് ഇണങ്ങും. വെസ്പ സ്കൂട്ടറുകൾ പുറത്തിറക്കുന്ന ഇറ്റാലിയൻ കന്പനി പിയാജ്യോയുടേതാണ് അപ്രീലിയ ബ്രാൻഡും. ചെത്തിക്കൂർപ്പിച്ചതുപോലെയുള്ള രൂപം ഏറെ സ്പോർടിയാണ്. ബോഡി ഗ്രാഫിക്സും ആകർഷകമാണ്.


ഫൈബർ നിർമിതമാണ് ബോഡി. വെസ്പ 125 ന്‍റെ തരം 125 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ്. 9.52 ബിഎച്ച്പി-9.9 എൻഎം ആണ് എൻജിൻശേഷി. ലിറ്ററിന് 38 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു. ഭാരം 122 കിലോഗ്രാം. ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലി മീറ്റർ.