പോർഷെ കയേൻ കേരളത്തിലും
Tuesday, January 8, 2019 2:45 PM IST
ജർമൻ വാഹനിർമാതാക്കളായ പോർഷെയുടെ ആഡംബര എസ്യുവിയായ കയേനിന്റെ കരുത്തേറിയ പുതിയ വകഭേദം കേരളത്തിൽ വിൽപ്പനയ്ക്കെത്തി. കയേൻ ടർബോ എന്ന വേരിയന്റിന് 1.92 കോടി രൂപയാണ് വില.
ടർബോ കൂടാതെ കയേൻ , ഇഹൈബ്രിഡ്, കയേൻ ടർബോ എന്നീ വകഭേദങ്ങളും ലഭ്യമാണ്. ആക്ടിവ് ആൾവീൽ ഡ്രൈവുള്ള പോർഷെ എസ്യുവിയുടെ എല്ലാ എൻജിൻ വകഭേദങ്ങൾക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉപയോഗക്കുന്നത്.
പുതിയ എംഎൽബി പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന കയേന്‍ വീൽബേസിൽ മാറ്റമില്ലെങ്കിലും നീളവും വീതിയും കൂടതലുണ്ട്. അഞ്ച് സീറ്റർ എസ്യുവിയുടെ ബൂട്ട് സ്പേസിൽ 100 ലിറ്റർ വർധനയുണ്ടായി. നിലവിൽ 745 ലീറ്ററാണ് ബൂട്ട് സ്പേസ്. മുൻതലമുറയെ അപേക്ഷിച്ച് 65 കിലോഗ്രാം ഭാരം കുറവാണ്.
ആവശ്യാനുസരണം സ്വയം ക്രമീകരിക്കുന്ന റൂഫ് സ്പോയ് ലറുള്ള ആദ്യ എസ്യുവി എന്ന പ്രത്യേകത പുതിയ കയേനുണ്ട്. 911 ടർബോ സ്പോർട്സ് കാറിലേതിനു സമാനമായി ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ഡൗണ്‍ഫോഴ്സ് പ്രദാനം ചെയ്യാൻ ഇതിനാകും. 4.92 മീറ്റർ നീളമുള്ള കയേന്‍ 190 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.
കയേൻ വകഭേദങ്ങളുടെ
കൊച്ചി എക്സ്ഷോറൂം വില
കയേൻ 1.19 കോടി രൂപ.
കയേൻ ഇഹൈബ്രിഡ്
1.58 കോടി രൂപ.
കയേൻ ടർബോ 1.92 കോടി രൂപ.