വാഹനവില്പനയിൽ ഇടിവ്
മും​​ബൈ: 2018 അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ വാ​​ഹ​​ന​​വി​​ല്പ​​ന​​യി​​ൽ കാ​​ര്യ​​മാ​​യ ഇ​​ടി​​വ്. ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധി​​ച്ച​​തും ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം ഉ​​യ​​ർ​​ന്ന​​തും വാ​​യ്പാ പ​​ലി​​ശ കൂ​​ടി​​യ​​തും വാ​​ഹ​​ന​​വി​​ല്പ​​ന​​യെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു. മി​​ക്ക ക​​മ്പ​​നി​​ക​​ളും വ​​ർ​​ഷാ​​ന്ത്യ വി​​ല​​ക്കു​​റ​​വും ഓ​​ഫ​​റു​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചാ​​ണ് ഡി​​സം​​ബ​​റി​​ലെ വാ​​ഹ​​ന വി​​ല്പ​​ന​​യെ വ​​ലി​​യൊ​​രു ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് പി​​ടി​​ച്ചു​​നി​​ർ​​ത്തി​​യ​​ത്.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ഹ​​നനി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി​​യു​​ടെ വി​​ല്പ​​ന 1.3 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. 1,28,338 കാ​​റു​​ക​​ളാ​​ണ് പോ​​യ മാ​​സം മാ​​രു​​തി​​യി​​ൽ​​നി​​ന്ന് നി​​ര​​ത്തി​​ലെ​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, തൊ​​ട്ടു മു​​ൻ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ൽ 1,30, 066 വാ​​ഹ​​ന​​ങ്ങ​​ൾ മാ​​രു​​തി വി​​റ്റ​​ഴി​​ച്ചി​​രു​​ന്നു.

ആ​​ഭ്യ​​ന്തര വി​​ല്പ​​ന​​യി​​ൽ നേ​​രി​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യെ​​ങ്കി​​ലും ക​​യ​​റ്റു​​മ​​തി ഇ​​ടി​​ഞ്ഞ​​താ​​ണ് മാ​​രു​​തി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ആ​​ഭ്യ​​ന്ത​​ര വി​​ല്പ​​ന 1.8 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1,21,479 വാ​​ഹ​​ന​​ങ്ങ​​ൾ ആ​​യ​​പ്പോ​​ൾ ക​​യ​​റ്റു​​മ​​തി 10,780ൽ​​നി​​ന്ന് 36.4 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 6,859 ആ​​യി. ആ​​ൾ​​ട്ടോ​​യും വാ​​ഗ​​ൺ​​ആ​​റും ഉ​​ൾ​​പ്പെ​​ടു​​ന്ന ചെ​​റു​​കാ​​ർ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് കൂ​​ടു​​ത​​ൽ ഇ​​ടി​​വ്.

ടൊ​​യോ​​ട്ട കി​​ർ​​ലോ​​സ്ക​​ർ മോ​​ട്ടോ​​ർ 10 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 11,830 വാ​​ഹ​​ന​​ങ്ങ​​ൾ പോ​​യ മാ​​സം നി​​ര​​ത്തി​​ലി​​റ​​ക്കി. 2017 ഡി​​സം​​ബ​​റി​​ൽ 10,793 വാ​​ഹ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു വി​​റ്റ​​ത്. ഇ​​ന്ധ​​ന​​വി​​ല, പ​​ലി​​ശ​​നി​​ര​​ക്ക്, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം എ​​ന്നി​​വ ഉ​​യ​​ർ​​ന്ന​​ത് വി​​ല്പ​​ന​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചെ​​ന്ന് ടൊ​​യോ​​ട്ട കി​​ർ​​ലോ​​സ്ക​​ർ മോ​​ട്ടോ​​ർ ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ എ​​ൻ. രാ​​ജ പ​​റ​​ഞ്ഞു.

പ്ര​​മു​​ഖ എ​​സ്‌​​യു​​വി നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര ഒ​​രു ശ​​ത​​മാ​​നം വ​​ർ​​ച്ച​​യോ​​ടെ 39,755 വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റു. 2017 ഡി​​സം​​ബ​​റി​​ൽ 39,200 വാ​​ഹ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു വി​​റ്റ​​ത്. എ​​ന്നാ​​ൽ, ആ​​ഭ്യ​​ന്ത​​ര വി​​ല്പ​​ന കു​​റ​​ഞ്ഞ് 36,979ൽ​​നി​​ന്ന് 36,690 ആ​​യി. അ​​തേ​​സ​​മ​​യം, പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​വി​​ല്പ​​ന​​യി​​ലും കൊ​​മേ​​ഴ്സ​​ൽ വാ​​ഹ​​ന വി​​ല്പ​​യി​​ലും കാ​​ര്യ​​മാ​​യ ഇ​​ടി​​വു​​ണ്ട്.


ഹോ​​ണ്ട കാ​​ർ​​സ് പോ​​യ മാ​​സം നാ​​ലു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 13,139 കാ​​റു​​ക​​ൾ വി​​റ്റു. 2017 ഡി​​സം​​ബ​​റി​​ൽ 12,642 വാ​​ഹ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു ഹോ​​ണ്ട​​യി​​ൽ​​നി​​ന്ന് നി​​ര​​ത്തി​​ലെ​​ത്തി​​യ​​ത്. ഡി​​സം​​ബ​​റി​​ലും വാ​​ഹ​​ന​​വി​​പ​​ണി പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രു​​ന്നെ​​ന്നും വ​​ർ​​ഷാ​​ന്ത്യ ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണ് വി​​ല്പ​​ന ഉ​​യ​​ർ​​ത്തി​​യ​​തെ​​ന്നും ഹോ​​ണ്ട കാ​​ർ​​സ് ഇ​​ന്ത്യ സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റും ഡ​​യ​​റ​​ക്ട​​റു​​മാ​​യ രാ​​ജേ​​ഷ് ഗോ​​യ​​ൽ പ​​റ​​ഞ്ഞു. അ​​മേ​​സ്, സി-​​ആ​​ർ​​വി മോ​​ഡ​​ലു​​ക​​ളു​​ടെ ജ​​ന​​പ്രി​​യ​​ത​​യും ഹോ​​ണ്ട​​യ്ക്ക് ഉ​​ണ​​ർ​​വേ​​കി.

പു​​തി​​യ മോ​​ഡ​​ലു​​ക​​ളു​​മാ​​യി വി​​പ​​ണി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന് ക​​യ്പേറി​​യ മാ​​സ​​മാ​​യി​​രു​​ന്നു ഡി​​സം​​ബ​​ർ. ആ​​ഭ്യ​​ന്തര വി​​ല്പ​​ന 54,627ൽ​​നി​​ന്ന് എ​​ട്ടു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 50,440 ആ​​യി. എ​​ന്നാ​​ൽ, യാ​​ത്രാവാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന ഒ​​രു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 14,260 എ​​ണ്ണ​​മാ​​യി. അ​​തേസ​​സ​​മ​​യം, കൊ​​മേ​​ഴ്സ​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന 11 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 36,180 ആ​​യി. ക​​യ​​റ്റു​​മ​​തി​​യാ​​ക​​ട്ടെ 36 ശ​​മ​​താ​​നം ഇ​​ടി​​ഞ്ഞ് 3,999 വാ​​ഹ​​ന​​ങ്ങ​​ളാ​​യി കു​​റ​​ഞ്ഞു.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​ത്തെ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഹ്യു​​ണ്ടാ​​യ് മോ​​ട്ടോ​​ർ ഇ​​ന്ത്യ​​ക്ക് 4.6 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച. ഡി​​സം​​ബ​​റി​​ൽ ആ​​ഭ്യ​​​​ന്ത​​ര വി​​പ​​ണി​​യി​​ൽ 42,093 വാ​​ഹ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കാ​​ൻ ഹ്യു​​ണ്ടാ​​യ്ക്കു ക​​ഴി​​ഞ്ഞു. ‌

രാ​​ജ്യ​​ത്ത് നി​​ല​​യു​​റ​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഇ​​സൂ​​സു മോ​​ട്ടോ​​ർ ഇ​​ന്ത്യ​​യു​​ടെ വി​​ല്പ​​ന​​യും ഇ​​ടി​​ഞ്ഞു. 2017 ഡി​​സം​​ബ​​റി​​ൽ 974 വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കാ​​ൻ ഇ​​സൂ​​സു​​വി​​ന് ക​​ഴി​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ, പോ​​യ മാ​​സം 817 വാ​​ഹ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കാ​​നേ ക​​മ്പ​​നി​​ക്കു ക​​ഴി‍ഞ്ഞു​​ള്ളൂ.