ഒപ്പൊയുടെ ആർ17 പ്രോ ശ്രേണി ഇന്ത്യയിൽ
Tuesday, January 1, 2019 3:22 PM IST
ആഗോള സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഒപ്പൊ ആർ സീരിസിലെ ഏറ്റവും പുതിയ ഉപകരണമായ ഒപ്പൊ ആർ17 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. വില 45990 രൂപ.
6.4 ഇഞ്ച് സ്ക്രീൻ, ആദ്യത്തെ കോർണിംഗ് ഗോറില്ല ഗ്ലാസ് 6, 128 ജിബി വരെ ഉയർത്താവുന്ന എട്ട് ജിബി റാം, കൂടിയ വേഗം, പ്രകടന മികവ് തുടങ്ങിയവയാണ് സവിശേഷതകൾ. ക്വാൽകോം സ്നാപ് ഡ്രാഗണ്‍ 710 പ്രോസസർ, ആൻഡ്രോയിഡ് 8.1 കളർ ഒഎസ് 5.2 ആണ് ഉപകരണത്തിന് ശക്തി പകരുന്നത്.
ആർ17 പ്രോയ്ക്ക് പിന്നിൽ ത്രിതല ക്യാമറ സെറ്റപ്പാണ്. 12 എംപി, 20 എംപി, 3 ഡി എന്നിങ്ങനെ പിൻ ക്യാമറയും 25 എംപി മുൻ കാമറയുമുണ്ട്.