റിക്കാർഡ് വില്പനയുമായി ഹ്യുണ്ടായ് ഐ20
Saturday, December 29, 2018 3:06 PM IST
കൊച്ചി: 10 വർഷത്തിനിടെ 13 ലക്ഷം കാറുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് ഐ20 മോഡൽ പ്രീമിയം കോംപാക്ട് വിഭാഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ കാർ എന്ന ബഹുമതി നേടി. 2009ലെ ഫൈവ് സ്റ്റാർ യൂറോ എൻസിഎപി റേറ്റിംഗ്, 2015ലെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ് അടക്കം 30 അംഗീകാരങ്ങൾ ഐ20 -ക്കു ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ മാത്രം 8.5 ലക്ഷം കാറുകൾ നിരത്തിലിറക്കി. പ്രീമിയം കോംപാക്ട് വിഭാഗം രാജ്യത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഐ20യിലൂടെയാണ്. 2018ൽ പ്രീമിയം ലുക്കിന്റെയും സ്പോർട്ടി സ്റ്റൈലിംഗിന്റെയും പൂർണതയോടെ എലീറ്റും ആക്ടീവും ഐ20 വിഭാഗത്തിലേക്കെത്തി. പിന്നീടുള്ള വിജയനേട്ടങ്ങൾ എലീറ്റ് ഐ20യും ആക്ടീവ് ഐ20യും ആവർത്തിച്ചു.
ലോകോത്തര കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കന്പനിയുടെ ഇന്ത്യൻ സബ്സിഡിയറിയായ ഹ്യുണ്ടായ് ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ വലിയ രണ്ടാമത്തെ കാർ നിർമാതാക്കളും ഒന്നാം സ്ഥാനത്തുള്ള കാർ എക്സ്പോർട്ടറുമാണ്.
എലീറ്റ് ഐ20, ആക്ടീവ് ഐ20 എന്നിവയൊടൊപ്പം ഇയോണ്‍, സാൻട്രോ, ഗ്രാൻഡ് ഐ10, എക്സെന്റ്, വെർണ, എലാൻട്ര, ക്രെറ്റ തുടങ്ങിയ ജനപ്രിയ മോഡലുകളും ഹ്യുണ്ടായിയുടേതായുണ്ട്.