48 എംപി കാമറയുമായി ഹോണർ വ്യു 20
Thursday, December 27, 2018 2:37 PM IST
ന്യൂഡൽഹി: ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ, വ്യു 20 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റും എട്ടു ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ഈ മോഡലിനുണ്ട്.
48 മെഗാപിക്സലുള്ള പിൻകാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇതിനുപുറമേ രണ്ടു പിൻകാമറകൾകൂടിയുണ്ട്. 6.4 ഇഞ്ച് ഡിസ്പ്ലെ, 980 ഒക്റ്റാകോർ പ്രോസസർ,4000 എംഎഎച് ബാറ്ററി തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ.
ജനുവരി 22 നാണ് ഫോണിന്റെ ഗ്ലോബൽ ലോഞ്ച്. അധികം വൈകാതെതന്നെ ഫോണ്‍ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കേൾക്കുന്നത്.