റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയിൽ
കൊ​ച്ചി: രാ​ജ്യ​ത്തെ മു​ൻ​നി​ര സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ഷ​വോ​മി പു​തി​യ റെ​ഡ്മി നോ​ട്ട് 6 പ്രോ, ​എം​ഐ എ​ൽ​ഇ​ഡി സ്മാ​ർ​ട്ട് ടി​വി പ്രോ ​സീ​രീ​സ് എ​ന്നി​വ കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

എ​ഐ സെ​ഗ്‌​മെ​ന്‍റി​ലെ ആ​ദ്യ ക്വാ​ഡ് കാമ​റ​യാ​ണ് റെ​ഡ്മി നോ​ട്ട് 6 പ്രോ​യി​ലേ​ത്. ക്വ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 636 ഒ​ക്‌​ടാ​കോ​ർ പ്രോ​സ​സ​ർ, 4000 എം​എ​എ​ച്ച് ബാ​റ്റ​റി, 20 എം​പി + 2 എം​പി എ​ഐ ഡു​വ​ൽ ഫ്ര​ണ്ട് കാ​മ​റ, 6.26 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി ഐ​പി​എ​സ് ഡി​സ്പ്ലേ, ഡു​വ​ൽ വോ​ൾ​ട്ടി ക​ണ​ക്റ്റി​വി​റ്റി എ​ന്നി​വ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ. ബ്ലാ​ക്ക്, റോ​സ് ഗോ​ൾ​ഡ്, ബ്ലൂ, ​റെ​ഡ് നി​റ​ങ്ങ​ളി​ൽ ഫോ​ണ്‍ ല​ഭ്യ​മാ​കും. 4 ജി​ബി റാ​മും 64 ജി​ബി റോ​മു​മു​ള്ള വേ​രി​യ​ന്‍റി​ന് 13,999 രൂ​പ​യും 6 ജി​ബി റാ​മും 64 ജി​ബി റോ​മു​മു​ള്ള വേ​രി​യ​ന്‍റി​ന് 15,999 രൂ​പ​യു​മാ​ണ് വി​ല.


എം​ഐ എ​ൽ​ഇ​ഡി ടി​വി പ്രോയു​ടെ വി​വി​ധ വേ​രി​യ​ന്‍റു​ക​ൾ ആ​ൻ​ഡ്രോ​യി​ഡ് 8.1 ഓ​റി​യോ അ​ടി​സ്ഥാ​ന​മാ​ക്കി​യ​താ​ണ്. 55 ഇ​ഞ്ച് എം​ഐ എ​ൽ​ഇ​ഡി ടി​വി 4 പ്രോ 49,999 ​രൂ​പ​യ്ക്കും, 49 ഇ​ഞ്ച് 4എ ​പ്രോ 29,999 രൂ​പ​യ്ക്കും, 32 ഇ​ഞ്ച് 4 സി ​പ്രോ 14,999 രൂ​പ​യ്ക്കും ല​ഭ്യ​മാ​കും.