ട്രൂവിഷൻ 5.1 ബിടി 5075 സ്പീക്കറുകൾ വിപണിയിൽ
മും​ബൈ: പ്ര​മു​ഖ ക​ണ്‍സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ ട്രൂ​വി​ഷ​ൻ പു​തി​യ 5.1 ബി​ടി 5075 സ്പീ​ക്ക​റു​ക​ൾ പു​റ​ത്തി​റ​ക്കി.

ചെ​റി​യ ശ​ബ്ദം പോ​ലും ഉ​ച്ച​ത്തി​ലും വ്യ​ക്ത​ത​യോ​ടെ​യും ആ​സ്വ​ദി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ സ​റൗ​ണ്ട് സൗ​ണ്ട് എ​ഫ​ക്ട് ന​ല്കു​ന്ന 5.1 ഡി​ടി​എ​സ് എ​ൻ​കോ​ഡിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യും മ​ൾ​ട്ടി​പ്ല​ക്സു​ക​ളു​ടെ സ​റൗ​ണ്ട് സൗ​ണ്ട് ആ​സ്വ​ദി​ക്കാ​വു​ന്ന 5.1 ഡോ​ൾ​ബി ഡി​ജി​റ്റ​ൽ സം​വി​ധാ​ന​വു​മാ​ണ് സ്പീ​ക്ക​റു​ക​ൾ​ക്കു​ള്ള​ത്. 13,000 വാ​ട്ട്സ് ആ​ണ് ശേ​ഷി. വി​ല 5,999 രൂ​പ.