ജീപ്പ് മെറിഡിയൻ ബുക്കിംഗ് ആരംഭിച്ചു
ജീപ്പ് മെറിഡിയൻ  ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിരത്തുകള്‍ക്കായി അവതരിപ്പിച്ച മുൻനിര എസ്‌യുവി വാഹനമായ മെറിഡിയന്‍റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു.

50,000 രൂപ ടോക്കൺ തുകയ്ക്ക് ജീപ്പ് ഡീലർഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ (https://www.jeep-india.com/jeepmeridian.html) ബുക്ക് ചെയ്യാം.

ലോഞ്ചിൽ 170 എച്ച്‌പി, 350 എൻഎം, 2.0 ലിറ്റർ ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ടർബോ-ഡീസൽ എൻജിനുമാണ് മെറിഡിയന് കരുത്തു പകരുന്നത്. അടിസ്ഥാന വകഭേദം മുതൽ 6 എയർബാഗുകള്‍, പ്രീടെൻഷനർ ഡ്രൈവർ, പാസഞ്ചർ സീറ്റ്ബെൽറ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിംഗ് ബ്രേക്ക് സപ്പോർട്ട്, റെഡി അലർട്ട് ബ്രേക്ക്, റെയിൻ അസിസ്റ്റ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടമാറ്റിക് വെഹിക്കിൾ ഹോൾഡ് തുടങ്ങി 60 ലധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന വാഹനം 10,00,000 കിലോമീറ്ററിലധികം പരീക്ഷണയോട്ടവും നടത്തിക്കഴിഞ്ഞു.


മേയ് അവസാനവാരം വാഹനത്തിന്‍റെ വില പ്രഖ്യാപിക്കുമെന്നാണ് കന്പനി അധികൃതർ അറിയിക്കുന്നത്. ഡെലിവറികൾ ജൂൺ മൂന്നാം വാരം മുതൽ ആരംഭിക്കും. രഞ്ജന്‍ഗാവിലുള്ള പ്ലാന്‍റിലായിരിക്കും മെറിഡിയൻ നിര്‍മിക്കുകയെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.