വാട്സ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
വാട്സ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
വാട്സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തുകയാണ്. മെറ്റ മേധാവി സക്കര്‍ ബര്‍ഗ് തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്.

പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുഴുവന്‍ നോട്ടിഫിക്കേഷന്‍ നല്‍കാതെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒരാള്‍ക്ക് പുറത്തുപോകാനാകും. മാത്രമല്ല ഒരാള്‍ വാട്സ് ആപ്പില്‍ ഓണ്‍ലൈനാണെന്ന് ആരെല്ലാം അറിയണമെന്ന് ആ ഉപഭോക്താവിന് തീരുമാനിക്കാം.

പുതിയ ഫീച്ചറോടെ ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങള്‍ക്ക് സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുമാകും. പുതിയ ഫീച്ചറുകള്‍ ഈ മാസംതന്നെ എത്തിക്കുമെന്ന് വാട്സ് ആപ്പ് പറയുന്നു.