വി​ല​യി​ടി​വി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ നി​ന്നു വെ​ട്ടി​മാ​റ്റി​യ കൊ​ക്കൊ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ൽ. കു​റ​ഞ്ഞ ചെ​ല​വി​ൽ അ​ധി​ക​വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന വി​ള​യാ​യി കൊ​ക്കൊ മാ​റി​ക്ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ വി​ല പ​രി​ശോ​ധി​ച്ചാ​ൽ 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ധ​ന​വാ​ണ് അ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​ല​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​താ​യ​ത് 2012- ൽ ​ഉ​ണ​ക്ക കു​രു​വി​ന് അ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ 127 രൂ​പ ആ​യി​രു​ന്ന​ത് 2022 ൽ 200 ​രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2023 ൽ ​വീ​ണ്ടും ഉ​യ​ർ​ന്ന് ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ എ​ക്കാ​ല​ത്തേ​യും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി.

അ​ന്താ​രാ​ഷ്ട്ര കൊ​ക്കൊ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ജൂ​ണ്‍ 28-ൽ ​ഉ​ണ​ക്ക​രു കി​ലോ​യ്ക്ക് വി​ല 268 രൂ​പ 76 പൈ​സ. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കൊ​ക്കൊ​യു​ടെ ആ​വ​ശ്യ​ക​ത​യും ല​ഭ്യ​ത​യും ത​മ്മി​ലു​ള്ള അ​ന്ത​ര​മാ​ണ് ഇ​തി​നു കാ​ര​ണം.



കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ കീ​ട​ബാ​ധ​യു​ടെ അ​തി​പ്ര​സ​ര​വും മൂ​ലം പ​ര​ന്പ​രാ​ഗ​ത​മാ​യി കൃ​ഷി ചെ​യ്തു വ​രു​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ കൊ​ക്കൊ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​ണ്.


വ​രും കാ​ല​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം ഇ​നി​യും കു​റ​യാ​നാ​ണ് സാ​ധ്യ​ത. ക​ടു​ത്ത മ​ഴ മൂ​ലം ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ക്കൊ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഐ​വ​റി കോ​സ്റ്റി​ൽ ഉ​ത്പാ​ദ​നം പൂ​ർ​ണ തോ​തി​ലാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 3-4 മാ​സ​മാ​യി കൊ​ക്കൊ ക​രു​വി​ന്‍റെ ഡി​മാ​ൻ​ഡ് വ​ൻ​തോ​തി​ൽ കൂ​ടാ​ൻ ഇ​തും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നു അ​ന്താ​രാ​ഷ്ട്ര കൊ​ക്കോ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​താ​യാ​ലും കൊ​ക്കൊ കു​രു​വി​ന്‍റെ ആ​വ​ശ്യ​ക​ത​യും ല​ഭ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ൽ അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തേ​യ്ക്ക് വി​ല ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത.

ദേ​ശീ​യ​ത​ല​ത്തി​ലും കൊ​ക്കൊ​യു​ടെ ഉ​പ​യോ​ഗം പ്ര​തി​വ​ർ​ഷം 10 ശ​ത​മാ​നം വ​ർ​ധി​ക്കു​ന്ന​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ഏ​താ​ണ്ട് 28,426 ട​ണ്‍ ആ​ണെ​ന്നാ​ണ് ക​ണ​ക്ക്.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ചോ​ക്ലേ​റ്റ് ഫാ​ക്ട​റി​ക​ളു​ടെ ആ​വ​ശ്യ​ക​ത ഒ​രു ല​ക്ഷം ട​ണ്‍ കു​രു​വാ​ണ്. അ​താ​യ​ത് നമു​ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ക​ത​യു​ടെ 72 ശ​ത​മാ​ന​വും വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​തി ചെ​യ്യു​ന്നു​വെ​ന്ന് അ​ർ​ഥം.

ഫോ​ണ്‍ : 9446054597

ആ​ർ. ജ്ഞാ​ന​ദേ​വ​ൻ
ഡെ. ​ഡ​യ​റ​ക്ട​ർ (റി​ട്ട.), കേ​ന്ദ്ര ക​ശു​മാ​വ്,
കൊ​ക്കൊ വി​ക​സ​ന കാ​ര്യാ​ല​യം, കൊ​ച്ചി