വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹരിക്കുന്നത്. വനപ്രദേശങ്ങളില്‍ മാത്രമല്ല, നഗരങ്ങളില്‍ പോലും കുരങ്ങു ശല്യം കാരണം ജീവിതം ദുഃസഹമാണ്. പറമ്പിലുള്ള പച്ചക്കറിയും നാളികേരവും വീട്ടിനകത്തുള്ള ഭക്ഷ്യവസ്തുക്കളും എന്തിനേറെ, അലക്കി വിരിച്ചിട്ട തുണിപോലും എടുത്തു കൊണ്ടുപോകുന്നു. ഇവയില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന ഗുരുതര ജന്തുജന്യ രോഗങ്ങള്‍ വേറെയും.

കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ് വന്യജീവി ആക്രമണം. ഇതു തടയാന്‍ വേണ്ടി സ്വീകരിക്കാവുന്ന പ്രായോഗിക മാര്‍ഗങ്ങള്‍ ചുവടെ:-

ആനശല്യം കുറയ്ക്കാന്‍

ആനശല്യം കുറയ്ക്കാന്‍ മാറ്റേണ്ടത് വനത്തിനുള്ളിലും പരിസരങ്ങളിലും അവലംബിക്കുന്ന കൃഷിരീതി തന്നെയാണ്. എളുപ്പം ദഹിക്കുന്ന ധാന്യകത്തിന്റെ സ്രോതസുകളായ ചക്ക, കപ്പ, മാങ്ങ, കൈതചക്ക നെല്ല് എന്നിവയെല്ലാം സസ്യഭുക്കുകളായ ആനയെ മാത്രമല്ല, കാട്ടുപന്നി, കുരങ്ങ് എന്നിവയേയും ആകര്‍ഷിക്കും. "പുന്നെല്ലിന്റെ മണം കിട്ടിയാല്‍ ആന വരുമെന്ന്' പഴമക്കാര്‍ പറയുന്നതു വെറുതെയല്ല!. അതിനാല്‍ ഇവയൊന്നും വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യാതിരിക്കാം.

അതേ സമയം വനത്തിനുള്ളില്‍ പ്ലാവും മാവും പോലത്തെ ബഹുവിളകള്‍ കൃഷി ചെയ്യണം. നിലവില്‍ തേക്ക്, യൂക്കാലി എന്നിവയാണ് വനത്തില്‍ വളര്‍ത്തുന്നത്. ഇവയില്‍ എളുപ്പം ദഹിക്കുന്ന ധാന്യകം കുറവായ തിനാല്‍ ആനയ്ക്ക് ഇവയോട് ഒട്ടുംതന്നെ താത്പര്യമില്ല. വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ആഹാ രം ലഭിച്ചാല്‍ അവ നാട്ടുകാരെ ശല്യപ്പെടുത്തില്ല.

"മഞ്ഞക്കൊന്ന' എന്ന ദുരന്തം

കേരളത്തില്‍ പശ്ചിമഘട്ടത്തോടു ചേര്‍ന്നുകിടക്കുന്ന വനങ്ങളിലെല്ലാം 'മഞ്ഞക്കൊന്ന' എന്ന സസ്യം അതിവേഗം വളരുകയാണ്. ഇതില്‍ പോഷക ഗുണമൊട്ടു മില്ലെന്നു മാത്രമല്ല, സസ്യഭുക്കുകളായ ആന, കാട്ടുപോത്ത്, മാന്‍, കുരങ്ങന്‍ എന്നിവയുടെ ഉള്ളതീറ്റ തന്നെ ഇവ ഇല്ലാതാക്കുകയാണ്. അതിനാല്‍, ഈ സസ്യത്തെ നശിപ്പിക്കേണ്ടിയിരി ക്കുന്നു. ഇതിനു വനംവകുപ്പാണ് ശ്രദ്ധിക്കേണ്ടത്.

* മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കു കടക്കരുത്

മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാടിനുള്ളിലേക്ക് ഒരു കാരണവശാലും മനുഷ്യരോ അവര്‍ വളര്‍ ത്തുന്ന മൃഗങ്ങളോ കടന്നു കയറാതി രിക്കുക. വനമേഖലകളില്‍ കാലികളെയും ആടുകളെയുമൊക്കെ മേയ്ക്കു ന്നത് അവസാനിപ്പിച്ചാല്‍ കടുവയും പുലിയുമെല്ലാം ആടുമാടുകളെ പിടിച്ചു തിന്നുന്നതു കുറെയേറെ കുറയ്ക്കാം.

* കാട്ടുതീ തടയണം

വേനല്‍ക്കാലത്തു വനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ, വന ത്തിനുള്ളിലെ സസ്യജീവജാലങ്ങളെ നശിപ്പിക്കും. മൃഗങ്ങള്‍ക്കു അവരുടെ സ്വാഭാവിക തീറ്റ കിട്ടാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കും. ഇതുമൂലം വന്യമൃഗങ്ങള്‍ തീറ്റതേടി നാട്ടിലേക്കിറങ്ങും. കാട്ടുതീ പടരാതിരിക്കാന്‍ വനത്തിനു ചുറ്റും ശീമക്കൊന്ന പോലത്തെ വൃക്ഷവിളകള്‍ ഉപയോഗിച്ചുള്ള ജൈവവേലി നിര്‍മിക്കു ന്നതു നല്ലതാണ്.

കാട്ടിലേക്ക് ബീഡി, സിഗരറ്റു കുറ്റികള്‍ എന്നിവ വലിച്ചെറിയുന്നതു മൂലമാണ് 99.99 ശതമാനം കാട്ടു തീയും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ കര്‍ശനമായി തടയണം.

* തടസങ്ങള്‍ സൃഷ്ടിക്കുക-റെയില്‍പ്പാള വേലി ഫലപ്രദം

കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാ തിരിക്കാന്‍ വനാതിര്‍ത്തി കളില്‍ തടസങ്ങള്‍ സൃഷ്ടിക്കുക. ഇരുമ്പു വേലികള്‍, ഇരുമ്പ് കമ്പി വേലികള്‍, സൗരോര്‍ജ പാനലുകളുമായോ, വൈദ്യുതി ലൈനുമായോ ഘടിപ്പിച്ച ചെറു വൈദ്യുതപ്രവാഹമുള്ള വേലികള്‍, ഉപയോഗം കഴിഞ്ഞ റെയില്‍പാളങ്ങള്‍ ഉപയോഗിച്ചുള്ള വേലികള്‍, ആഴത്തിലുള്ള കിടങ്ങു കള്‍ എന്നിവകൊണ്ട് തടസങ്ങള്‍ സൃഷ്ടിക്കാം.

മണ്ണു കൊണ്ടുള്ള കിടങ്ങുകള്‍ ആന ഇടിച്ചു നികര്‍ത്തും. സൗരോര്‍ ജവേലിയില്‍ കൃത്യമായി അറ്റകുറ്റ പ്പണി നടത്തിയില്ലെങ്കില്‍ അതിലൂടെ വൈദ്യുതി പ്രവഹിക്കാതെ വരും. അങ്ങനെ നോക്കുമ്പോള്‍ ചെലവു കൂടുതലാണെങ്കിലും റയില്‍പ്പാള വേലിയാണ് ഏറ്റവും മികച്ചത്. കാട്ടാ നശല്യം ഏറ്റവും രൂക്ഷമായ, കണ്ണൂര്‍ ആറളം ഫാമിനു സമീപം റയില്‍ പ്പാളവേലി കെട്ടിയതു ഫല പ്രദമായി.

* വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളം

വനത്തിനുള്ളില്‍ മഴക്കുഴികള്‍, ചെറു കുളങ്ങള്‍, ചെക്കു ഡാമുകള്‍ എന്നിവ നിര്‍മിച്ച് വെള്ളം സംഭരി ച്ചാല്‍ വന്യ മൃഗങ്ങള്‍ ദാഹജലം തേടി നാട്ടിലേക്കിറങ്ങുന്നതു തട യാം.

* ജന്തുജന്യ രോഗങ്ങള്‍ ക്കെതിരേ കരുതല്‍

ജന്തുജന്യ രോഗങ്ങള്‍ തടയാന്‍ വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തില്‍ ബാഹ്യപരാദങ്ങളെ അകറ്റുന്ന ലേപ നങ്ങള്‍ പുരട്ടുക. ഈ മൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുരങ്ങുപനി വരുന്നത് ഇങ്ങ നെ തടയാം. വനവിഭവങ്ങള്‍ ശേഖരി ക്കാന്‍ പോകുന്നവര്‍ കുരങ്ങു പനി ക്കെതിരേ പ്രതിരോധ കുത്തിവ യ്‌പ്പെടുക്കുന്നത് രോഗബാധ കുറ യ്ക്കും.* റേഡിയോ കോളര്‍

ആനയെയും കടുവയെയും പുള്ളി പ്പുലിയെയുമൊക്കെ മയക്കുവെടി വച്ചു പിടിച്ച്, അവയുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചതിനു ശേഷം വനത്തി ലേക്കു തുറന്നു വിടുക. കോളര്‍ ഘടിപ്പിച്ച മൃഗം എവിടെ നില്‍ ക്കുന്നു, എങ്ങോട്ടു നീങ്ങുന്നു, എന്നൊക്കെ കിറുകൃത്യ വിവരങ്ങള്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം നല്‍കും. റേഡിയോ കോളറി ലുള്ള ട്രാന്‍സ്മിറ്റര്‍ വഴിയും ഇതു സാധ്യമാകും. ഇത് വനപാല കരുടെ പക്കലുള്ള റിസീവറിനു പിടിച്ചെ ടുക്കാം. കോളര്‍ ഘടിപ്പിച്ച മൃഗങ്ങള്‍ പിന്നീട് നാട്ടിലേക്കിറ ങ്ങുന്നു ണ്ടെങ്കില്‍ അവര്‍ക്ക് കൃത്യ മായ സിഗ്‌നല്‍ ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം എസ്എംഎസ്, വാട്‌സ്ആപ്പ് എന്നിവ മുഖാന്തരം നല്‍കാം.

* തേനീച്ച വന്യമൃഗങ്ങളുടെ ശത്രു

വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍, തേനീച്ച വളര്‍ത്തിയാല്‍ ആന വരില്ല. ഒരിക്കല്‍ വന്ന ആനയ്ക്ക് തേനീച്ച യുടെ കുത്തു കിട്ടിയാല്‍ പിന്നെ വരാന്‍ ഭയക്കും.

* പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ചുറ്റിലും ചെറിയ ഇഴയക ലമുള്ള, പ്ലാസ്റ്റിക് അല്ലെങ്കില്‍ നൈലോണ്‍ വല കെട്ടിയാല്‍, കുരങ്ങന്മാര്‍ പച്ചക്കറി കൃഷി നശിപ്പിക്കുന്നതു തടയാം.

* പടക്കം പൊട്ടിച്ചും പാട്ട കൊട്ടി യുമൊക്കെ ആന പോലുള്ള മൃഗ ങ്ങളെ തുരത്തിയോടിക്കുന്ന പരമ്പരാ ഗത രീതിയാണിന്നു പലരും അവലം ബിക്കുന്നത്. ഇതു ചെലവു കുറഞ്ഞ താണ്. ഒരളവുവരെ ഫല പ്രദവു മാണ്. കാരണം, ഉച്ചത്തി ലുള്ള ശബ്ദം ഒരു പരിധിവരെ മൃഗ ങ്ങളെ ഭയപ്പെ ടുത്തും. വനത്തോടു ചേര്‍ന്ന പ്രദേ ശത്ത് ഉച്ചത്തില്‍ പാട്ടുവയ് ക്കുന്നത് ഇപ്പോ ഴത്തെ ട്രെന്‍ഡാണ്. പാട്ട കൊട്ടലിന്റെ സ്ഥിരംസ്വരം ആനയ്ക്ക് പരിചിതമാകുമ്പോള്‍ ഒന്നു മാറ്റിപ്പിടിക്കുന്നത് നല്ലതാണ്.

* കാര്‍ബൈഡ് തോക്ക്

ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടു വിച്ചു വന്യമൃഗങ്ങളെ തുരത്തിയോടി ക്കുന്ന തിനുള്ള ഒറ്റൊരു നൂതന രീതിയാണ് കാര്‍ബൈഡ് തോക്ക്. കാര്‍ബണി ന്റെയും ലോഹത്തി ന്റെയും സംയുക്ത മായ കാര്‍ബൈഡ് എന്ന രാസവസ്തു അടങ്ങിയ മിശ്രി തം പിവിസി പൈപ്പിനുള്ളില്‍ ചെറു വെള്ളാരംകല്ല് കഷണങ്ങള്‍, കടലാ സ് കഷണങ്ങള്‍ എന്നിവയോടു ചേര്‍ത്തു നിറയ്ക്കണം. ഒരു ഗ്യാസ് ലൈറ്റര്‍ ഉപയോഗിച്ച്, ചെറു അഗ്‌നി സ്പുലിംഗം നല്‍കിയാല്‍, പൈപ്പിനു ള്ളില്‍ ചെറു സ്‌ഫോടനം നടക്കും. ഇത് നല്ല ശബ്ദം പുറപ്പെടുവിക്കുക യും ചെയ്യും. കുരങ്ങന്മാരെ ഓടിക്കാന്‍ വളരെ ഫലപ്രദമാണിത്. ഇപ്പോള്‍ ജി.ഐ പൈപ്പുകളും ഇത്തര ത്തില്‍ കാര്‍ബൈഡ് തോക്കാക്കി മാറ്റിയെടുക്കുന്നുണ്ട്.

* ദുഷിച്ചമണം വന്യമൃഗങ്ങളെ അകറ്റും

ചീഞ്ഞ മത്സ്യം, ഉണക്ക മത്സ്യം, ചീഞ്ഞ മുട്ട, ഹാച്ചറികളില്‍ നിന്നുള്ള പൊട്ടിയ മുട്ട, മുട്ടത്തോട്, ചത്ത ഭ്രൂണങ്ങള്‍, വിരിയാത്ത മുട്ടകള്‍ എന്നി വയെല്ലാം ചേര്‍ന്നുള്ള അവശിഷ്ടം കൃഷിയിടങ്ങളില്‍ വിതറാം. മാന്‍, കുരങ്ങ് എന്നീ ജീവികള്‍ക്ക് ഈ മണം ഭയമാണ്. അയല്‍വാസികളുടെ പരാതി വരാതെ നോക്കിയാല്‍ മതി.

* കാറ്റിലാടുന്ന വിളക്ക്

കാറ്റിലാടുന്ന വിളക്ക്, ഉപയോഗ ശൂന്യമായ സിഡികള്‍ എന്നിവ കെട്ടി ത്തൂക്കിയിടുകയാണെങ്കില്‍ കൃഷി നശിപ്പിക്കാന്‍ വരുന്ന പ്രാവുകളെ തുരത്തിയോടിക്കാം. ഇവയില്‍ നിന്നു ള്ള വെളിച്ചം കണ്ണിലടിക്കു മ്പോള്‍ ഈ ജീവികള്‍ ഭയപ്പെട്ടു പിന്മാറും.

* ഹരിത പ്രോട്ടോക്കോള്‍ പാലിക്കുക

ഹരിത പ്രോട്ടോക്കോള്‍ കര്‍ശന മായും പാലിക്കുക. വനത്തിനുള്ളി ലും, പരിസരത്തും, പ്ലാസ്റ്റിക് ഉത്പന്ന ങ്ങള്‍ ഉപയോഗിക്കുന്നതും അവയുടെ അവശിഷ്ടങ്ങള്‍ വിതറുന്നതും ജല സ്രോതസുകള്‍ മലിനമാക്കുന്നതും കര്‍ശനമായി തടയുക.

* കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതുക

കാലഹരണപ്പെട്ട നിയമങ്ങള്‍ പൊ ളിച്ചെഴുതേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. കാട്ടുപന്നിയെ പോലുള്ളവയെ ക്ഷുദ്ര ജീവികളുടെ പട്ടികയി ല്‍പ്പെടുത്തി കൃഷി നശിപ്പിച്ചാല്‍ ഉട നടി വെടിവച്ചു കൊല്ലാനുള്ള നിയമ ഭേദഗതിയുണ്ടാവണ മെന്നതാണ് കര്‍ ഷകരുടെ ആവശ്യം.

ഡോ. ബിജു ചാക്കോ
അസിസ്റ്റന്‍റ് പ്രഫസര്‍ & ഹെഡ് ഇന്‍ ചാര്‍ജ്, ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം
വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്
ഫോണ്‍: 94465 74495$