മുഖംമിനുക്കി എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് സിവിടി ഇന്ത്യന്‍ നിരത്തുകളിലേക്ക്; വില 16.52 ലക്ഷം രൂപ മുതല്‍
മുഖംമിനുക്കി എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് സിവിടി ഇന്ത്യന്‍ നിരത്തുകളിലേക്ക്; വില 16.52 ലക്ഷം രൂപ മുതല്‍
Thursday, February 11, 2021 4:38 PM IST
സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് മോഡല്‍ കൂടെ വിപണിയിലെത്തിച്ച് എംജി ഹെക്ടറിന്റെ ലൈനപ്പ് കൂട്ടിയിരിക്കുകയാണ് എംജി മോട്ടോര്‍ ഇന്‍ഡ്യ.

മുഖം മിനുക്കിയെത്തിയ എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് മോഡലുകളിലാണ് പുതിയ സിവിടി ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്ന്ത്. ഇതിലൂടെ എസ് യുവി വിപണിയില്‍ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഡിസിടി പെട്രോള്‍ വേരിയന്റിനൊപ്പം തന്നെ സിവിടി മോഡലും വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

എംജി ഹെക്ടര്‍ പെട്രോള്‍ സിവിടി സ്മാര്‍ട്ട് ട്രിമ്മിന് 16.52 ലക്ഷവും ഷാര്‍പ് ട്രിമ്മിന് 18.10 ലക്ഷവുമാണ് പ്രതീക്ഷിക്കുന്ന ഷോറൂം വില. എംജി ഹെക്ടര്‍ പ്ലസ് പെട്രോള്‍ സിവിടി മോഡലിന്റെ സ്മാര്‍ട്ട് ട്രിമ്മിന് 17.22 ലക്ഷവും ഷാര്‍പ് ട്രിമ്മിന് 18.9 ലക്ഷവും വിലയാണ് പ്രതീക്ഷിക്കുന്നത്.


എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് ഡിസിറ്റി പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ സിവിറ്റി മോഡലിന് വില വ്യത്യാസമില്ല. മികച്ച കംഫര്‍ട്ട്, ഇന്ധനക്ഷമത, സ്മൂത്ത് ഡ്രൈവിംഗ് അനുഭവം എന്നിവ നല്‍കുന്ന സിവിടി സിറ്റിയിലെ ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

വില്ലേജ് ഡ്രൈവിംഗിനും ഓഫ് റോഡ് ഡ്രൈവിനും കൂടുതല്‍ അഭികാമ്യം ഡിസിറ്റി മോഡലാണ്. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് എല്ലാ മോഡലുകള്‍ക്കും കരുത്തേകുന്നത്. പരമാവധി 141 ബിഎച്ച്പി കരുത്തും 250 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍.