ട്രൂവിഷൻ 5.1 ബിടി 5075 സ്പീക്കറുകൾ വിപണിയിൽ
Thursday, December 6, 2018 2:42 PM IST
മുംബൈ: പ്രമുഖ കണ്‍സ്യൂമർ ഡ്യൂറബിൾ ബ്രാൻഡുകളിലൊന്നായ ട്രൂവിഷൻ പുതിയ 5.1 ബിടി 5075 സ്പീക്കറുകൾ പുറത്തിറക്കി.
ചെറിയ ശബ്ദം പോലും ഉച്ചത്തിലും വ്യക്തതയോടെയും ആസ്വദിക്കാവുന്ന വിധത്തിൽ സറൗണ്ട് സൗണ്ട് എഫക്ട് നല്കുന്ന 5.1 ഡിടിഎസ് എൻകോഡിംഗ് സാങ്കേതികവിദ്യയും മൾട്ടിപ്ലക്സുകളുടെ സറൗണ്ട് സൗണ്ട് ആസ്വദിക്കാവുന്ന 5.1 ഡോൾബി ഡിജിറ്റൽ സംവിധാനവുമാണ് സ്പീക്കറുകൾക്കുള്ളത്. 13,000 വാട്ട്സ് ആണ് ശേഷി. വില 5,999 രൂപ.