1982ലാണ് റാംബോ: ഫസ്റ്റ് ബ്ലഡ് എന്ന ഹോളിവുഡ് ആക്ഷൻ ചിത്രം പുറത്തിറങ്ങുന്നത്. ലോകമെങ്ങും വൻതരംഗം തീർത്ത ചിത്രം സിൽവസ്റ്റർ സ്റ്റാലോൺ എന്ന സൂപ്പർ താരത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് 1985ൽ ഇതിന്റെ രണ്ടാം ഭാഗവും 1988ൽ മൂന്നാം ഭാഗവും പുറത്തിറങ്ങി.
റാംബോ ചിത്രങ്ങളെല്ലാം ലോകമെങ്ങും ഹിറ്റായിരുന്നു. ഇപ്പോഴിതാ സിൽവസ്റ്റർ സ്റ്റാലോൺ തന്റെ 72-ാം വയസിൽ വീണ്ടും റാംബോയാകുന്നു. റാംബോ എന്ന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്പോൾ സ്റ്റാലണ്‍ 26 വയസായിരുന്നു പ്രായം.
റാംബോ ലാസ്റ്റ് ബ്ലഡ് എന്ന പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നത് സിൽവസ്റ്റർ സ്റ്റാലോണും മാറ്റ് സിറുൾനിക്കും ചേർന്നാണ്. അഡ്രിയാൻ ഗ്രൺബെർഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിൽവസ്റ്റർ സ്റ്റാലോൺ അവതരിപ്പിക്കുന്ന ജോൺ റാംബോ എന്ന കഥാപാത്രം ഇത്തവണ മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുമായാണ് പോരാടുന്നത്.
സ്പാനിഷ് താരം പാസ് വേഗാ ആണ് ചിത്രത്തിൽ നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 20ന് ചിത്രം റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.