സം​വി​ധാ​യ​ക​ന്‍ കെ​ന്‍റ്വിൻ ടാ​ര​ന്‍റിനോ​യ​ക്കും ഡാ​നി​യേ​ല​ക്കും പെ​ണ്‍​കു​ഞ്ഞ്
Wednesday, July 6, 2022 1:30 PM IST
ഹോളിവുഡ് ​സംവി​ധാ​യ​ക​നും ന​ട​നു​മാ​യ കെ​ന്‍റ്വിൻ ടാ​ര​ന്‍റി​നോ​യു​ടെ​യും ഭാ​ര്യ ഡാ​നി​യേ​ല​യു​ടെ​യും ജീ​വി​ത​ത്തി​ലെ പു​തി​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​ര​ങ്ങ​ള്‍. ഡാ​നി​യേ​ല ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്‍​മം ന​ല്‍​കി​യ വാ​ര്‍​ത്ത കെ​ന്‍റ്വിൻ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

2022 ജൂ​ലൈ ര​ണ്ടി​ന് ഡാ​നി​യേ​ല ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്‍​മം ന​ല്‍​കി. ലി​യോ​യ്ക്ക് ഒ​രു കു​ഞ്ഞ​നു​ജ​ത്തി​യെ കി​ട്ടി. അ​ദ്ദേ​ഹം കു​റി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ഡാ​നി​യേ​ല ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യു​ള്ള വി​വ​രം ഇ​രു​വ​രും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​സ്രാ​യേ​ലി ഗാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ട്‌​സ്വി​ക പി​ക്കി​ന്‍റെ മ​ക​ളാ​യ ഡാ​നി​യേ​ല 2009-ല്‍ ​തന്‍റെ ഇ​ന്‍​ഗ്ലോ​റി​യ​സ് ബാ​സ്റ്റേ​ര്‍​ഡ്‌​സ് എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നാ​യി പോ​യ​പ്പോ​ഴാ​ണ് കെ​ന്‍റ്വിനെ ക​ണ്ടു​മു​ട്ടി​യ​ത്.

പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ജൂ​ണി​ല്‍ ന​ട​ന്നു. 2018 ന​വം​ബ​റി​ല്‍ വി​വാ​ഹി​ത​രാ​യ താ​ര​ങ്ങ​ള്‍​ക്ക് 2020 ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദ്യ കു​ഞ്ഞ് പി​റ​ന്നു. ലി​യോ എ​ന്നാ​ണ് മ​ക​ന്‍റെ പേ​ര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.