പ്രശസ്ത പോപ് ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസും ഹോളിവുഡ് നടൻ ബെന്‍ അഫ്ലിക്കും വിവാഹിതരായി. അമേരിക്കയിലെ ലാസ് വേഗസിലായിരുന്നു വിവാഹം.
ഞങ്ങള്‍ അത് ചെയ്തു. സ്നേഹം മനോഹരവും ക്ഷമയുള്ളതുമാണ്. 20 വര്‍ഷത്തെ ക്ഷമയാണ് ഞങ്ങളുടേത്. ഞങ്ങളുടെ ആഗ്രഹം സഫലമായി. ചിത്രം പങ്കുവച്ചുകൊണ്ട് ജെന്നിഫര്‍ കുറിച്ചു.
അമേരിക്കയിലെ ലാസ് വേഗാസില്‍ 2002-ല്‍ പുറത്തിറങ്ങിയ "ഗിഗ്ലി' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലിക്കും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും 2003-ല്‍ വിവാഹതരാകുമെന്ന വാര്‍ത്ത പുറത്തുവന്നുവെങ്കിലും 2004-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
എന്നാല്‍ വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. 52 വയസുകാരിയായ ജെന്നിഫറിന്റെ നാലാം വിവാഹമാണിത്. 49 വയസുകാരനായ ബെന്നിന്റെ രണ്ടാം വിവാഹവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.