സ്റ്റാർവാഴ്സ് സിനിമകളിൽ ‘ച്യൂബാക്ക’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റർ മേഹ്യൂ(74) അന്തരിച്ചു. ടെക്സസിലെ ഭവനത്തിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഇംഗ്ലണ്ടിലെ സറേയിൽ ജനിച്ച പീറ്റർ പിൽക്കാലത്ത് യുഎസിൽ താമസമാക്കുകയായിരുന്നു. ജോർജ് ലൂക്കാസ് സംവിധാനം ചെയ്ത ആദ്യ സ്റ്റാർവാഴ്സ് ത്രയത്തിൽ പീറ്ററിനു വേഷം ലഭിച്ചത് ഉയരംകൊണ്ടാണ്.
ഏഴ് അടി മൂന്നിഞ്ച് പൊക്കമുള്ള പീറ്റർ ഒരു ചിത്രത്തിൽ മുഖം കാണിച്ച് ലണ്ടനിലെ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികേയാണ് ജോർജ് ലൂക്കാസിന്റെ കണ്ണിൽപ്പെടുന്നത്. 1977ൽ പുറത്തിറങ്ങിയ സ്റ്റാർവാഴ്സിൽ ഹാരിസൺ ഫോർഡ് അവതരിപ്പിച്ച ഹാൻസ് സോളോ എന്ന നായക കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്തും സഹപൈലറ്റുമായ ച്യൂബാക്കോയുടെ വേഷവും നല്കി.
ഗ്രന്ഥകർത്താവും ജീവകാരുണ്യ പ്രവർത്തകനുമായ പീറ്റർ രചിച്ച മൈ ഫേവറിറ്റ് ജയന്റ്, ഗ്രോയിംഗ് അപ് ജയന്റ് എന്നീ കൃതികൾ പ്രശസ്തങ്ങളാണ്. 2005ൽ യുഎസ് പൗരത്വം നേടിയ മേഹ്യൂ രോഗികളായ കുട്ടികളുടെ ആരോഗ്യരക്ഷയ്ക്കായി പീറ്റർ മേ ഹ്യൂ ഫൗണ്ടേഷൻ സ്ഥാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.