ജോക്കർ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സാണ് സിനിമ ചോർത്തിയത്. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വോക്കീൻ ഫീനിക്സാണ് സിനിമയിലെ നായകൻ.
ഒക്ടോബർ രണ്ടിനാണ് സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തത്. റോബർട്ട് ഡി നീറോ, സാസീ ബീട്സ്, ഫ്രാൻസിസ് കന്രോയ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ റിലീസ് ചെയ്ത മിക്ക സിനിമകളും തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു.
സിനിമ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണ അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.