ഹോളിവുഡ് നടൻ ലാൻസ് സോളമൻ റെഡിക്(60) അന്തരിച്ചു. ജോൺ വിക്ക് സിനിമയിലെ കാരോൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ലാൻസ്. ജോൺവിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.
1998ൽ ഗ്രേറ്റ് എക്സപെക്റ്റേഷൻസ് എന്ന ചിത്രത്തിലൂടെയാണ് റെഡിക് അഭിനയരംഗത്തെത്തുന്നത്. 2014ൽ ജോൺ വിക്ക് സിനിമയിൽ കാരോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജോൺവിക്ക് നാലാം ഭാഗത്തിലും ഇതേ കഥാപാത്രമായി റെഡിക് എത്തുന്നുണ്ട്.
വൈറ്റ് മെൻ കാന്റ് ജംപ്, ഷേർലി, ബല്ലെറിന, ദ് കെയ്ൻ മ്യൂടിനി കോർട്ട മാർഷൽ എന്നീ സിനിമകളിലാണ് റെഡിക് അവസാനം അഭിനയിച്ചത്. ശബ്ദസാന്നിധ്യത്തിലൂടെ വിഡിയോ ഗെയിമുകളുടെ ഭാഗമായും റെഡിക്ക് പ്രവർത്തിച്ചു. സ്റ്റെഫാനി ഡെ ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.