രക്ഷകർക്ക് പഞ്ഞമില്ലാത്ത ഹോളിവുഡിൽ കൂട്ടത്തിലെ കൊന്പനായ "ടൈലർ റേക്ക്' വീണ്ടുമെത്തുന്നു. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ "എക്സ്ട്രാക്ഷന്റെ' രണ്ടാം ഭാഗത്തിലൂടെയാണ് സൂപ്പർതാരം ക്രിസ് ഹെംസ്വർത്ത് റേക്ക് ആയി പുനരവതരിക്കുന്നത്.
നെറ്റ്ഫ്ലിക്സിന്റെ ആഗോള ആരാധക സംഗമമായ ടുഡും വേദിയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനമെത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് വീഡിയോയും പുറത്തുവിട്ടു. ഒന്നാം ഭാഗത്തിലേതിന് സമാനമായി പണം വാങ്ങി രക്ഷാദൗത്യം ഏറ്റെടുക്കുന്ന കരുത്തനായിയാണ് "തോർ' താരം ഹെംസ്വർത്ത് എത്തുന്നത്.
തടവിലകപ്പെട്ട ജോർജിയൻ മാഫിയ തലവന്റെ കുടുംബത്തെ രക്ഷിക്കാനായി ഹെലികോപ്റ്ററുകളും കരുത്തേറിയ ആയുധങ്ങളും പ്രയോഗിക്കുന്ന കഥാപാത്രത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസർ വീഡിയോയിലുണ്ട്. രൺദീപ് ഹൂഡ അടക്കമുള്ളവർ വേഷമിട്ട ആദ്യ ഭാഗത്തിൽ ബംഗ്ലാദേശിലെ രക്ഷാദൗത്യത്തിനായിയാണ് റേക്ക് എത്തിയത്.
സാം ഹാർഗ്രേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോൾഷിഫെ ഫറഹാനി, ഡാനിയേൽ ബേൺഹാഡ്, ടിനാടിൻ ദലാക്ഷ്വിലി എന്നിവരും അണിനിരക്കുന്നു. 2020-ൽ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡയറക്ട് ഒടിടി റിലീസ് ചിത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.