തികച്ചും നടുക്കം കൊള്ളിക്കുകയും അതേസമയം പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന രാക്ഷസകുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഹോട്ടൽ ട്രാൻസൽവാനിയ-3. 2012 ലും 2015ലും ഈ ചിത്രത്തിന്റെ ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയിരുന്നു. 2018-ൽ ഇതാ അത്യന്തം അദ്ഭുതകരമായ ദൃശ്യങ്ങളോടെ ഈ അമേരിക്കൻ ആനിമേഷൻ ത്രില്ലർ ആഗോള റിലീസിനൊപ്പം കേരളത്തിലും എത്തുന്നു. ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളാണ് ഡ്രാക്കുള കുടുംബം സംസാരിക്കുന്നത്.
കൗണ്ട് ഡ്രാക്കുളയും കുടുംബവുമാണ് ഹോട്ടൽ ട്രാൻ സൽവാനിയയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരേസമയം മനുഷ്യരും അതേസമയം ഭീകര ജീവികളും ആയിത്തീരാൻ കഴിവുള്ള ഇവർ സൃഷ്ടിക്കുന്ന ഭയം പ്രേക്ഷകരെ വല്ലാതെ അന്പരപ്പിക്കുകയും അടുത്ത നിമിഷത്തിൽ രസിപ്പിക്കുകയും ചെയ്യുന്നു.
സോണിപിക്ച്ചേഴ്സ് ആനിമേഷനും വീഡിയോ റൈറ്റ്സ് ക്യാപിറ്റലും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജെന്റി ടാൻട്ടദോവിസ്ക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. മൈക്കല്ലേ മർടോട്ടയാണ് പ്രൊഡ്യൂസർ. ആഡം സെന്റിലർ, ആന്റിസംബർഗ്, സൊലനഗോമസ്, കെവിൻ ജയിംസ്, ഡേവിഡ് സ്പേഡേ തുടങ്ങി നിരവധി പേർ കഥാപാത്രങ്ങളാകുന്നു. ജൂലൈ അവസാനം പ്രദർശനത്തിനെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.