വിജയ് ദേവരകൊണ്ടയുടെ കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചു; താരത്തിന് പരിക്ക്
Tuesday, October 7, 2025 9:38 AM IST
നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ എൻഎച്ച് -44 (ഹൈദരാബാദ്-ബംഗുളൂരു ഹൈവേ)ൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയിൽ താരം സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കുകളില്ലാതെ വിജയ് ദേവരകൊണ്ട രക്ഷപ്പെട്ടു. വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളു.
ഇടിച്ച കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയി. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.