എ​വി​ടെ​യാ​യി​രു​ന്നു ഇ​ത്ര നേ​രം , ഞാ​നെ​ത്ര പേ​ടി​ച്ചു​വെ​ന്ന​റി​യാ​മോ? കെ​ട്ടി​പ്പി​ടി​ച്ചും ഉ​മ്മ​വെ​ച്ചും നാ​യ​യും ഉ​ട​മ​യും മ​നം നി​റ​ഞ്ഞ് ക​ണ്ടു നി​ന്ന​വ​ർ
Saturday, March 22, 2025 10:57 AM IST
നാ​യ​ക​ളും അ​വ​രു​ടെ ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മ​ന​സ് നി​റ​യ്ക്കു​ന്ന​താ​ണ്. കാ​ണാ​താ​യ നാ​യ തി​രി​ച്ചു വ​രു​ന്പോ​ഴു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ഹൃ​ദ​യം നി​റ​യ്ക്കു​ന്ന​തു​മാ​ണ്. അ​തു​പോ​ലൊ​രു വീ​ഡോ​യ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി സ്വ​ദേ​ശി​യു​ടെ ഗോ​ൾ​ഡ​ൻ റി​ട്രീ​വ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ദ്ദേ​ഹം ത​ന്‍റെ നാ​യ​യെ അ​ന്വേ​ഷി​ച്ച് ഏ​റെ അ​ല​ഞ്ഞു. നാ​യ​യു​ടെ ഫോ​ട്ടോ​യു​ള്ള പോ​സ്റ്റ​റു​ക​ളും വ​ഴി​യ​രി​കി​ലെ​ല്ലാം പ​തി​ച്ചു. ഒ​ടു​വി​ൽ നാ​യ​യെ ക​ണ്ടെ​ത്തി.

ചാ​ർ​ളി എ​ന്നാ​യി​രു​ന്നു കാ​ണാ​താ​യ നാ​യ​യു​ടെ പേ​ര്. അ​വ​ന്‍റെ ക​ഴു​ത്തി​ൽ ചെ​യി​നും ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്തെ​വി​ടെ​യെ​ങ്കി​ലും അ​വ​ൻ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഉ​ട​മ. ആ ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​വി​ടെ​യെ​ല്ലാം അ​ന്വേ​ഷി​ച്ച​ത്. ഒ​ത്തി​രി നേ​രം അ​ന്വേ​ഷി​ച്ചി​ട്ടും കാ​ണാ​തെ വ​ന്ന​തോ​ടെ പോ​സ്റ്റ​ർ പ​തി​ച്ച​താ​ണ് തു​ണ​യാ​യ​ത്. പോ​സ്റ്റ​ർ ക​ണ്ട ഒ​രു ക​ട​ക്കാ​ര​ൻ നാ​യ​യെ ക​ണ്ടി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​യ​യെ അ​ലി​ഗ​ഡി​ലേ​ക്ക് ക​ട​ത്തി​യ​താ​യി അ​റി​യു​ന്ന​ത്. നാ​യ​യു​ടെ ഉ​ട​മ​യ്ക്ക് അ​ല​ഗ​ഡി​ലെ ചി​ല​രെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ആ ​ധൈ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം അ​ലി​ഗ​ഡി​ലേ​ക്കു പോ​യി. പ​ക്ഷേ, അ​വി​ടെ ചെ​ന്ന​തി​നു​ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല.
https://packaged-media.redd.it/vx5q2yojivpe1/pb/m2-res_640p.mp4?m=DASHPlaylist.mpd&v=1&e=1742626800&s=9d96be16ba8e432adfebc8c9a7a9341ff4f7ef17

ചെ​റി​യൊ​രു വാ​ക്കു​ത​ർ​ക്ക​ത്തി​നു ശേ​ഷ​മാ​ണ് നാ​യ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച​ത്. ഒ​ടു​വി​ൽ ചാ​ർ​ളി​യെ ഉ​ട​മ സ്വ​ന്ത​മാ​ക്കി. ചാ​ര്‍​ളി​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച​വ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് ഉ​ട​മ റെ​ഡി​റ്റി​ൽ ഒ​രു കു​റി​പ്പെ​ഴു​തി​യി​ട്ടി​രു​ന്നു.

കു​റി​പ്പു മാ​ത്ര​മ​ല്ല, രാ​ത്രി​മു​ഴു​വ​നു​മു​ള്ള അ​ല​ച്ചി​ലൊ​നൊ​ടു​വി​ൽ ചാ​ർ​ളി​യും ഉ​ട​മ​യും ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ന്ന​തും അ​വ​രു​ടെ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളും പ​ക​ർ​ത്തി​യ​വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ര​ണ്ടു​പേ​രും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ഉ​മ്മ​വെ​ക്കു​ക​യു​മൊ​ക്കെ ചെ​യ്താ​ണ് സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്താ​യാ​ലും വീ​ഡി​യോ ക​ണ്ട​വ​രു​ടെ​യൊ​ക്കെ മ​നം നി​റ​ച്ചു.​ചി​ല​രെ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.