നി​ങ്ങ​ളൊ​ന്ന് മാ​റു​വാ​യി​രു​ന്നെ​ങ്കി​ൽ എ​നി​ക്കൊ​ന്ന് പോ​കാ​മാ​യി​രു​ന്നു; വൈ​റ​ലാ​യി പെ​ൻ​ഗ്വി​ൻ കു​ട്ട​ന്‍റെ വീ​ഡി​യോ
Monday, December 23, 2024 10:32 AM IST
കു​ണു​ങ്ങി കു​ണു​ങ്ങി ന​ട​ക്കു​ന്ന ഒ​രു പെ​ൻ​ഗ്വി​ൻ കു​ട്ട​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ൽ. വ​ള​രെ ക്യൂ​ട്ടാ​യി ന​ട​ക്കു​ന്ന ഈ ​പെ​ൻ​ഗ്വി​ൻ എ​ങ്ങ​നെ​യാ​ണ് സൈ​ബ​റി​ടം കീ​ഴ​ട​ക്കി​യ​തെ​ന്ന് അ​റി​യ​ണ്ടേ?

അ​ന്‍റ​ർ​ട്ടി​ക് ഉ​പ​ദ്വീ​പി​ന്‍റെ മ​ഞ്ഞു​പാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ദൃ​ശ്യം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ക്സ്ക്യൂ​സ് മീ ​എ​ന്ന് പ​റ​യാ​ൻ പെ​ൻ​ഗ്വി​ന് മ​ടി തോ​ന്നി​യി​രി​ക്കാം എ​ന്നാ​ണ് കാ​പ്ഷ​നി​ൽ പ​റ​യു​ന്ന​ത്. വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് ര​ണ്ടു​പേ​ർ ചി​ത്രം പ​ക​ർ​ത്തു​ന്ന​താ​ണ്.

അ​പ്പോ​ഴാ​ണ് അ​തു​വ​ഴി ഒ​രു പെ​ൻ​ഗ്വി​ൻ വ​രു​ന്ന​ത്. അ​തി​ന് അ​തു​വ​ഴി പോ​കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ദ​ന്പ​തി​ക​ൾ ഫോ​ട്ടോ​യെ​ടു​ക്ക​ന്ന​തി​നാ​ൽ അ​വ​ർ മാ​റി​യി​ട്ട് ആ ​വ​ഴി പോ​കാ​നാ​യി പെ​ൻ​ഗ്വി​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ത് ക​ണ്ട​പ്പോ​ൾ‌ ചി​ത്രം പ​ക​ർ​ത്തു​ന്ന​വ​ർ മാ​റി​ക്കൊ​ടു​ക്കു​ക​യും പെ​ൻ​ഗ്വി​ൻ അ​തു​വ​ഴി ക​ട​ന്നു പോ​വു​ക​യും ചെ​യ്യു​ന്ന​താ​ണ് ഏ​റ്റ​വും ക്യൂ​ട്ട്.



പെ​ൻ​ഗ്വി​ന്‍റെ ന​ട​ത്തം ത​ന്നെ​യാ​ണ് ഏ​റ്റ​വും ക്യൂ​ട്ട്. Ciera Ybarra എ​ന്ന യൂ​സ​റാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തൊ​രു പെ​ൻ​ഗ്വി​ൻ ഹൈ​വേ അ​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

അ​വി​ടെ വ​ച്ചി​രി​ക്കു​ന്ന കൊ​ടി കാ​ണി​ക്കു​ന്ന​ത് അ​ത് മ​നു​ഷ്യ​ർ​ക്ക് പോ​കാ​നു​ള്ള പാ​ത​യാ​ണ് എ​ന്നാ​ണ്. മ​നു​ഷ്യ​ർ പെ​ൻ​ഗ്വി​ൻ ഹൈ​വേ​യി​ലൂ​ടെ പോ​കാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ കൊ​ടി വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും പി​ന്നീ​ട് അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.